'മോഹൻലാലിനേക്കാളും കോമഡി ടൈമിങ് അക്കിക്ക്'; എക്സിൽ വൈറലായി അക്ഷയ് കുമാർ - മോഹൻലാൽ ഫാൻ ഫൈറ്റ്

മണിച്ചിത്രത്താഴിനെ കുറിച്ച് ആളുകൾ അറിഞ്ഞത് ഹിന്ദിയിലെ 'ഭൂൽ ഭുലയ്യ' കാരണമാണെന്നും അക്ഷയ് കുമാർ ഫാൻസ് അവകാശപ്പെട്ടു

dot image

പല താരങ്ങളുടെ ആരാധകർ തമ്മിലുള്ള ഫാൻ ഫൈറ്റുകൾ എല്ലാ ഇൻഡസ്ട്രികളിലും സർവ സാധാരണമാണ്. ഇഷ്ടമുള്ള നടനെ പൊക്കിപ്പറയുന്നതിനോടൊപ്പം ഇഷ്ടമില്ലാത്തവരെ ട്രോളുകളിലൂടെയും മീമുകളിലൂടെയും കളിയാക്കുന്നതും ഇതിൽ ഉൾപ്പെടും. അതുപോലെ ഒരു ഫാൻ ഫൈറ്റിന് എക്സിൽ ഇപ്പോൾ തുടക്കമിട്ടിരിക്കുകയാണ്. ഇത്തവണ പരസ്പരം പോരടിക്കുന്നത് മോഹൻലാൽ ആരാധകരും അക്ഷയ് കുമാർ ഫാൻസും തമ്മിലാണ് അതും മണിച്ചിത്രത്താഴും അതിൻ്റെ ഹിന്ദി റീമേക്ക് ആയ ഭൂൽ ഭുലയ്യയുടെയും പേരിൽ. ആരാണ് ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവച്ചതെന്നാണ് ഇരുകൂട്ടരുടെയും ഫാൻ ഫൈറ്റിന് തുടക്കമിട്ടത്.

മണിച്ചിത്രത്താഴിലെ ഇന്റർവെൽ സീനിലെ മോഹൻലാലിനെ പ്രകടനത്തെ ചൂണ്ടിക്കാണിച്ച് കപിൽ എന്നയാൾ പങ്കുവച്ച ട്വീറ്റിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. മോഹൻലാലാണ് അക്ഷയ് കുമാറിനേക്കാൾ കോമഡി ചെയ്യുന്നതിൽ മിടുക്കൻ എന്ന് പറയുന്ന മോഹൻലാൽ ആരാധകരെ ഗവണ്മെന്റ് ബാൻ ചെയ്യണം എന്ന ക്യാപ്ഷനോടെയാണ് കപിൽ ട്വീറ്റ് പങ്കുവച്ചത്. ഇത് നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലാകുകയും മോഹൻലാലിന്റെ അഭിനയത്തെ പിന്തുണച്ച് നിരവധി മലയാളികളും രംഗത്തെത്തി.

മോഹൻലാൽ ആരാധകർക്ക് മറുപടിയുമായി അക്ഷയ് കുമാർ ഫാൻസും രംഗത്തെത്തി. ഭൂൽ ഭുലയ്യ എന്ന ചിത്രം അക്ഷയ് കുമാർ അഭിനയിച്ചതിനാലാണ് മണിച്ചിത്രത്താഴിനെക്കുറിച്ച് ആളുകൾ അറിഞ്ഞതെന്നാണ് അവരുടെ അവകാശവാദം. മോഹൻലാലിനേക്കാൾ കോമഡി ടൈമിംഗ് അക്ഷയ് കുമാറിന് ആണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ഇത് ട്വിറ്ററിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ഇരു സിനിമകളിലെയും സീനുകൾ മുൻനിർത്തി ഇഷ്ടതാരത്തിന്റെ അഭിനയത്തെ ആരാധകർ പരസ്പരം പൊക്കിയടിക്കുന്നുണ്ട്.

1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരാണ് പ്രധാന കഥാപാത്രമായി എത്തിയത്. ഗംഗ, നാഗവല്ലി എന്ന കഥാപാത്രങ്ങളായി മികച്ച പ്രകടനമായിരുന്നു ശോഭന കാഴ്ചവച്ചത്. 2007 ലാണ് പ്രിയദർശൻ 'മണിച്ചിത്രത്താഴ്' 'ഭൂൽ ഭുലയ്യ' എന്ന പേരിൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. മികച്ച പ്രതികരണം നേടിയ ചിത്രം പിന്നീട് ബോളിവുഡിലെ ഒരു കൾട്ട് സിനിമയായി മാറുകയും ചെയ്തിരുന്നു.

Content Highlights: Akshay kumar fans claims Bhool Bhulaiya is better than Manichitrathazhu fan fight in twitter

dot image
To advertise here,contact us
dot image