സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ആദ്യമായി ചെയ്യുന്ന ചിത്രമാണ് 'ആനന്ദ് ശ്രീബാല'. ക്രൈം ത്രില്ലർ സ്വഭാവത്തിൽ കേരളത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മെറിൻ എന്ന പെൺകുട്ടിയുടെ മരണവും അതിന് പിന്നിലെ കാരണം കണ്ടെത്താൻ ഇറങ്ങുന്ന അർജുൻ അശോകൻ അവതരിപ്പിക്കുന്ന ആനന്ദ് ശ്രീബാല എന്ന കഥാപാത്രവുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ചിത്രം നവംബർ 15 ന് തിയേറ്ററിലെത്തും.
അർജുൻ അശോകനും അപർണ്ണ ദാസും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംഗീത ഏറെനാളുകൾക്കുശേഷം ഒരു മലയാളം സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും 'ആനന്ദ് ശ്രീബാല'ക്കുണ്ട്. 'മാളികപ്പുറം',' 2018' എന്നി ചിത്രങ്ങളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. 'മാളികപ്പുറം' എന്ന ഹിറ്റിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് ആനന്ദ് ശ്രീബാലയുടെ രചന നിർവഹിക്കുന്നത്.
'ജോ' എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മാളവിക മനോജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്. 'ജോ' എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മാളവിക മനോജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്.
Content Highlights: Arjun Ashokan starring Anand Sreebala trailer out now