'കെജിഎഫ്' എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ പ്രശസ്തമായ നിർമാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. 'കെജിഎഫ് ചാപ്റ്റർ 2', 'കാന്താര', 'സലാർ' എന്നീ ബിഗ് ബഡ്ജറ്റ് സിനിമകളിലൂടെ കോടികളുടെ ലാഭമാണ് ഹോംബാലെ ഫിലിംസ് നേടിയെടുത്തത്. ഇപ്പോഴിതാ മറ്റൊരു വലിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അവർ. തെലുങ്ക് താരം പ്രഭാസുമൊത്ത് മൂന്ന് ചിത്രങ്ങളുടെ ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഹൊംബാലെ ഫിലിംസ്. നിർമാതാക്കൾ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
𝐌𝐚𝐝𝐞 𝐢𝐧 𝐈𝐧𝐝𝐢𝐚 𝐚𝐧𝐝 𝐁𝐮𝐢𝐥𝐭 𝐭𝐨 𝐋𝐚𝐬𝐭!#PrabhasXHombal3Films
— Hombale Films (@hombalefilms) November 8, 2024
We are proud to unite with the Rebel Star, #Prabhas, in a groundbreaking three-film partnership that celebrates the essence of Indian cinema and aims to take it to the world. This is a declaration of… pic.twitter.com/E4osJGaMgR
2026, 2027, 2028 എന്നിങ്ങനെ മൂന്ന് വര്‍ഷങ്ങളിലായി ആകും ഈ മൂന്ന് ചിത്രങ്ങളും റിലീസിനെത്തുക. ഇതിൽ പ്രശാന്ത് നീൽ ചിത്രമായ 'സലാർ 2' ആണ് ആദ്യമായി പുറത്തിറങ്ങുന്ന ചിത്രം. ഇന്ത്യൻ സിനിമയുടെ സത്തയെ ആഘോഷിക്കുകയും അത് രാജ്യാന്തര തലത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്ന തരത്തിലുള്ള സിനിമകളാണ് ഒരുങ്ങുന്നതെന്നാണ് വാർത്ത പങ്കുവച്ചു കൊണ്ട് ഹോംബാലെ കുറിച്ചത്.
പുനീത് രാജ്കുമാർ ചിത്രമായ 'നിന്നിൻദാലെ' എന്ന സിനിമയിലൂടെയാണ് ഹോംബാലെ ഫിലിം നിർമാണ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളത്തിൽ ഫഹദ് ഫാസിൽ ചിത്രമായ 'ധൂമം' നിർമിച്ചതും ഇവരായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ടൈസൺ' എന്ന ചിത്രം നിർമിക്കുന്നതും ഹോംബാലെ ഫിലിംസ് ആണ്. പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'സലാർ'. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ജഗപതി ബാബു, ബോബി സിംഹ, ഈശ്വരി റാവു, ശ്രുതി ഹാസൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
Content Highlights: Hombale film signs three film contract with Prabhas including Salaar 2