ടാക്സി ഡ്രൈവർ മുതൽ ഇന്റർനാഷണൽ ഡോൺ വരെ; വ്യത്യസ്ത കഥാപാത്രങ്ങളിൽ ഞെട്ടിക്കാനൊരുങ്ങി മോഹൻലാൽ

ഒരു ഇടവേളക്ക് ശേഷം മോഹൻലാൽ ഒരു സാധാരണക്കാരന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമായിട്ടാണ് 'തുടരും' റിലീസിനൊരുങ്ങുന്നത്.

dot image

മലയാളികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് മോഹൻലാലിന്റേത്. കഴിഞ്ഞ കുറച്ച് നാളുകളായി മോശം സിനിമകളുടെയും അഭിനയത്തിന്റെയും പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് അദ്ദേഹത്തിലെ അഭിനേതാവ്. എന്നാൽ പ്രതീക്ഷയുള്ള ഒരുപിടി സിനിമകളാണ് ഇനി മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 'ബറോസ്', തരുൺ മൂർത്തി ചിത്രം 'തുടരും', പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ സിനിമകൾ.

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് 'ബറോസ്'. ഒരു ഫാന്റസി ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന ചിത്രം വലിയ ബഡ്ജറ്റിൽ 3D യിലാണ് റിലീസിന് ഒരുങ്ങുന്നത്. 'ബറോസ്' ക്രിസ്തുമസ് റിലീസായി ഡിസംബറിൽ തിയേറ്ററിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ ഒരു സാധാരണക്കാരന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമായിട്ടാണ് തരുൺ മൂർത്തി ചിത്രം 'തുടരും' റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തുടരും'. ചിത്രം ജനുവരി അവസാനത്തോടെ തിയേറ്ററിൽ എത്തുമെന്നാണ് സൂചന.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. 'ലൂസിഫർ' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാനിൽ വലിയ പ്രതീക്ഷകളാണ് മോഹൻലാൽ ആരാധകർക്കുള്ളത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.

Content Highlights: Mohanlal to amaze audience with Barroz, Empuraan and Thudarum

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us