കോമഡി ത്രില്ലറുമായി പ്രിയദർശന്റെ സഹസംവിധായകൻ; 'ഞാൻ കണ്ടതാ സാറേ' നവംബർ 22 ന് തിയേറ്ററിൽ

അരുൺ കരിമുട്ടം രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് മനു രമേശ് ആണ്.

dot image

ഇന്ദ്രജിത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഞാൻ കണ്ടതാ സാറേ'. പ്രിയദർശന്റെ സഹസംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ ജി പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം നവംബർ 22 ന് പുറത്തിറങ്ങും.

ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ ദീപു കരുണാകരനാണ്. കോമഡി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ - സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും പ്രധാന അഭിനേതാക്കളാണ്.

അരുൺ കരിമുട്ടം രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് മനു രമേശ് ആണ്. ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ് -എം എസ് അയ്യപ്പൻ നായർ, കലാസംവിധാനം - സാബുറാം, മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റ്യം ഡിസൈൻ - അസീസ് പാലക്കാട്, ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടർ - സഞ്ജു അമ്പാടി, അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടർ - ബിന്ദു ജി നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ, വാഴൂർ ജോസ്, ഫോട്ടോ - ജയപ്രകാശ് അതളൂർ

Content Highlights: Njan Kandatha Saare starring Indrajith to release on november 22

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us