കൊറിയൻ ലാലേട്ടൻ പ്രഭാസിനൊപ്പം അഭിനയിക്കുമോ?; ഡോൺ ലീയുടെ ഇൻസ്റ്റ സ്റ്റോറി ചർച്ചയാകുന്നു

ഡോൺ ലീ പ്രഭാസിനൊപ്പം അഭിനയിക്കുമോ എന്ന ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ഉണ്ടായിരിക്കുന്നത്

dot image

ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള കൊറിയൻ നടനാണ് മാ ഡോങ് സിയോക് എന്ന ഡോൺ ലീ. മലയാളി പ്രേക്ഷകർക്കിടയിൽ 'കൊറിയൻ ലാലേട്ടൻ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പ്രഭാസിനൊപ്പം 'സ്പിരിറ്റ്' എന്ന സിനിമയിൽ ഡോൺ ലീ അഭിനയിക്കുന്നു എന്ന വാർത്തകൾ കുറച്ച് നാളുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പിന്നീട് വാർത്തകൾ ഒന്നും വന്നതുമില്ല. ഇപ്പോൾ നടൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ ഡോൺ ലീ പ്രഭാസിനൊപ്പം അഭിനയിക്കുമോ എന്ന ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ഉണ്ടായിരിക്കുന്നത്.

'സലാർ' എന്ന സിനിമയിലെ പ്രഭാസിന്റെ ഒരു ചിത്രമാണ് ഡോൺ ലീ ഇന്ന് ഇൻസ്റ്റയിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് നടൻ പ്രഭാസിനൊപ്പം അഭിനയിക്കുമോ എന്നതിൽ ചർച്ചകൾ സജീവമായത്. പ്രഭാസിനൊപ്പം അഭിനയിക്കും എന്നതിന് ഡോൺ ലീ തന്നെ നൽകിയ സൂചനയാണിത് എന്ന് പല പ്രഭാസ് ആരാധകരും പറയുന്നു.

എന്നാൽ എന്തുകൊണ്ട് പ്രഭാസിന്റെ മറ്റൊരു ചിത്രവും പങ്കുവെക്കാതെ സലാറിലെ ചിത്രം തന്നെ പങ്കുവെച്ചു എന്ന് ചില ആരാധകർ സംശയം ഉന്നയിക്കുന്നുണ്ട്. സലാർ 2 ലായിരിക്കുമോ ഡോൺ ലീ അഭിനയിക്കുക എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഡോൺ ലീയുടെ ഇൻസ്റ്റ സ്റ്റോറി ഹിറ്റായി കഴിഞ്ഞു.

അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും പ്രഭാസും ഒന്നിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയിൽ ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് നേരത്തെ പ്രചരിച്ചിരുന്ന വാർത്തകൾ. പാൻ ഏഷ്യൻ സിനിമയായിട്ടാണ് സ്പിരിറ്റിനെ അണിയറപ്രവർത്തകർ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഡോൺ ലീയെ സിനിമയിലേക്ക് പരിഗണിക്കുന്നത് എന്നായിരുന്നു കോളി കോർണർ റിപ്പോർട്ട്.

Content Highlights: Reports that Don Lee to work with Prabhas in a movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us