മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതില്‍ നിന്നാണ് ആ ചിത്രം ഉണ്ടായത്: സജിന്‍ ചെറുകയില്‍

'അത് ഭയങ്കര ഇൻട്രസ്റ്റിങ് ആയിട്ടുള്ള സംഭവമായിട്ട് എനിക്ക് തോന്നി'

dot image

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ മൂന്ന് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കൂട്ടുകെട്ടാണ് ഗിരീഷ് എ ഡി - നസ്‌ലെന്‍ കോംബോ. ഈ കൂട്ടുകെട്ടിൽ നിന്നും ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രമാണ് 'ഐ ആം കാതലൻ'. ടെക്നോ ക്രൈം ത്രില്ലർ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണെന്ന് പറയുകയാണ് ചിത്രത്തിന്റെ രചയിതാവും അഭിനേതാവുമായ സജിന്‍ ചെറുകയില്‍.

‘നമ്മുടെ നാട്ടില്‍ സംഭവിച്ച ഒരു സംഭവമായിരുന്നു മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. പാകിസ്താനില്‍ നിന്നുള്ളവരായിരുന്നു അത് ഹാക്ക് ചെയ്തത്. അപ്പോള്‍ ഇവിടെയുള്ള ഹാക്കര്‍ കമ്മ്യൂണിറ്റിയിലെ കുറേ മോഹന്‍ലാല്‍ ഫാന്‍സ് ചേര്‍ന്ന് പാകിസ്താനിലെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ട് അതിലെല്ലാം ‘പോ മോനെ ദിനേശാ’ എന്നിട്ടിരുന്നു.

അത് ഭയങ്കര ഇൻട്രസ്റ്റിങ് ആയിട്ടുള്ള സംഭവമായിട്ട് എനിക്ക് തോന്നി. ഇത് കൊള്ളാം, ഇതിനുള്ളില്‍ ഒരാളുടെ കഥ പറയാന്‍ പറ്റും, മോഹന്‍ലാല്‍ ഫാനായിട്ടുള്ള ഒരു ഹാക്കര്‍ എങ്ങനെ ഉണ്ടാകും. ശരിക്കും അങ്ങനെയാണിത് സ്റ്റാര്‍ട്ട് ചെയ്യുന്നത്. സിനിമയിലെ ഫിഷിങ് സീനിന് പകരം ഇതായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. വിഷ്ണുവിന്റെ (നസ്‌ലെന്‍) ഫ്രണ്ട് ഒരു മോഹന്‍ലാല്‍ ഫാനാണ്. അപ്പോള്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നു, ഇവര്‍ തിരിച്ച് ഹാക്ക് ചെയ്യുന്നു, ഇതെല്ലാമായിരുന്നു ആദ്യം ആലോചിച്ചിരുന്നത്,’ സജിന്‍ ചെറുകയില്‍ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

2019 ൽ പുറത്തിറങ്ങിയ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗിരീഷ് എഡി - നസ്‌ലെന്‍ കോംബോ ആദ്യമായി ഒന്നിക്കുന്നത്. തുടർന്ന് 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സിനിമകൾ പ്രേക്ഷകർക്കിടയിൽ ഇവരെ കൂടുതൽ സ്വീകാര്യരാക്കി. ഇതിൽ 'പ്രേമലു' ഈ കോംബോയുടെ ആദ്യ 100 കോടി ചിത്രമായി. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Sajin Cherukail talks about the basic thread of I am Kaathalan movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us