വമ്പൻ ടീസർ ലോഞ്ചുമായി ഗെയിം ചെയ്ഞ്ചർ ടീം; പക്ഷേ പരിപാടിയിൽ ശങ്കർ പങ്കെടുക്കില്ല

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംക്രാന്തി റിലീസ് ആയി ചിത്രം 2026 ജനുവരിയിൽ തിയേറ്ററിലെത്തും.

dot image

രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ലക്‌നൗവിൽ വെച്ച് നടക്കുകയാണ്. സിനിമയിലെ പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയിൽ ഒരു പ്രധാന വ്യക്തിയുണ്ടാകില്ല. അത് മറ്റാരുമല്ല, സിനിമയുടെ സംവിധായകൻ ശങ്കർ തന്നെയാണ്.

സിനിമയുടെ എഡിറ്റിംഗ് വർക്കുകൾ ചെന്നൈയിൽ പുരോഗമിക്കുന്നതിനാലാണ് ശങ്കറിന് ടീസർ ലോഞ്ചിൽ പങ്കെടുക്കാൻ കഴിയാത്തത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതും. 'ഹേ ലഖ്‌നൗ! 2025 സംക്രാന്തിയോടെ ഗെയിം ചെയ്ഞ്ചർ ബിഗ് സ്‌ക്രീനുകളിലേക്കും ആരാധകരിലേക്കും എത്തിക്കാനുള്ള തിരക്കുകളിലാണ് ഞങ്ങൾ. അതിനാൽ എനിക്ക് ഇന്ന് നിങ്ങളെ മിസ് ചെയ്യും! ഞങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്കും ടീമിനുമൊപ്പം ഇന്നത്തെ ടീസർ ലോഞ്ച് നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു! ഞാൻ നിങ്ങളെ ഉടൻ കാണും…' ശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംക്രാന്തി റിലീസ് ആയി ചിത്രം 2026 ജനുവരിയിൽ തിയേറ്ററിലെത്തും. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണ് രണ്ടു ഗാനങ്ങൾക്കും ലഭിച്ചത്. ഒരു ടിപ്പിക്കൽ ഷങ്കർ സ്റ്റൈലിലുള്ള ഗ്രാൻഡ് ഡാൻസ് നമ്പറുകളാണ് രണ്ടു ഗാനങ്ങളും.

ഷങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യൻ 2 എന്ന ചിത്രത്തിന് ശേഷം ഷങ്കർ ഒരുക്കുന്ന ചിത്രമാണിത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ഗെയിം ചെയ്ഞ്ചറിലൂടെ ഷങ്കർ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlights: Shankar wil not attend in the Game Changer teaser launch today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us