അമരനിൽ ഏറ്റവും ബുദ്ധിമുട്ടിയത് ആ സീനിൽ; എന്റെ അച്ഛനും കൂടിയുള്ള ട്രിബ്യൂട്ട് ആണ് ഈ ചിത്രം; ശിവകാർത്തികേയൻ

ചിത്രം ആഗോളതലത്തിൽ 200 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. പത്ത് ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചത്.

dot image

അമരനിൽ അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ടിയത് ക്ലൈമാക്സിലെ ആംബുലൻസ് സീൻ ആയിരുന്നെന്ന് നടൻ ശിവകാർത്തികേയൻ. സിനിമയിലെ അതേ കാര്യങ്ങളാണ് തന്റെ അച്ഛനും സംഭവിച്ചത്. ഡ്യൂട്ടിയിൽ ഇരിക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ ആ ആംബുലൻസിൽ ആയിരുന്നു. അമരന്റെ സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ ആ സീൻ വായിച്ചു താൻ കരഞ്ഞു. ആ സീനിൽ തനിക്ക് പെർഫോം ചെയ്യാൻ പറ്റിയില്ല. കാരണം എത്രയും വേഗം അത് തീർക്കണമെന്നായിരുന്നു മനസ്സിൽ എന്നും ഒരു അഭിമുഖത്തിൽ ശിവകാർത്തികേയൻ പറഞ്ഞു.

'എന്റെ ജീവിതത്തിൽ നടന്ന അതേ കാര്യങ്ങൾ ആയിരുന്നു സിനിമയുടെ അവസാനത്തെ പത്ത് മിനിറ്റും. ആ സീൻ ചെയ്യുമ്പോൾ ഞാൻ എന്നെ അച്ഛനുമായി കണക്ട് ചെയ്യാൻ ശ്രമിച്ചു. എന്തായിരിക്കും അദ്ദേഹം ആ നിമിഷം ചിന്തിച്ചിട്ടുണ്ടാകുക എന്നായിരുന്നു എന്റെ മനസ്സിൽ. അച്ഛൻ എന്റെയൊപ്പം ഉണ്ടായിരുന്നു എന്ന ഫീൽ എനിക്ക് അപ്പോൾ ലഭിച്ചു. എന്റെ അച്ഛനും കൂടിയുള്ള ട്രിബ്യൂട്ട് അമരൻ', ശിവകാർത്തികേയൻ പറഞ്ഞു.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ആഗോളതലത്തിൽ 200 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. പത്ത് ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചത്. സിനിമയുടെ നിർമാതാക്കളായ രാജ്കമൽ ഫിലിംസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം.

Content Highlights: Amaran is also a tribute to my father says Sivakarthikeyan

dot image
To advertise here,contact us
dot image