'ഒരു കഥയുമില്ല, എക്കാലത്തെയും മോശം സിനിമ'; ജോക്കർ 2 നെതിരെ സിനിമയിലെ അഭിനേതാവ്

2019 ൽ പുറത്തിറങ്ങിയ ജോക്കറിന്റെ രണ്ടാം ഭാഗമായിരുന്നു ജോക്കർ: ഫോളി എ ഡ്യൂക്‌സ്

dot image

ഏറെ പ്രതീക്ഷകളുമായെത്തി ലോക ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ ചിത്രമാണ് ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത 'ജോക്കർ: ഫോളി എ ഡ്യൂക്‌സ്'. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായെത്തിയിരിക്കുകയാണ് അഭിനേതാക്കളിൽ ഒരാളായ ടിം ഡിലോണ്‍. ലോകസിനിമയിൽ ഇതുവരെ ഒരുക്കിയിട്ടുള്ളതിൽ ഏറ്റവും മോശം സിനിമയാണ് ജോക്കർ 2 എന്നാണ് നടൻ പറഞ്ഞത്. അര്‍ഖം അസൈലത്തിലെ ഗാര്‍ഡിന്റെ വേഷം ചെയ്ത നടനാണ് ടിം ഡിലോണ്‍.

'ഞാനും ഭാഗമായ ജോക്കർ 2 അടുത്തിടെ പുറത്തിറങ്ങിയിരുന്നു. എക്കാലത്തെയും മോശം സിനിമയാണത്. ജോക്കര്‍ ആദ്യഭാഗം ഇറങ്ങിയതിന് ശേഷം സ്ത്രീകളെ ലൈംഗികമായി ആകര്‍ഷിക്കാന്‍ കഴിയാത്തവര്‍ക്കും തെറ്റായ കൂട്ടത്തിലുള്ള ആളുകൾക്കും സിനിമ ഇഷ്ടമായെന്നും ചിത്രം തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നുമുള്ള അഭിപ്രായങ്ങളാണ് ഞാന്‍ അന്ന് കേട്ടത്. ഇതാകും അണിയറക്കാരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് എനിക്ക് തോന്നുന്നു. ഇതാകും രണ്ടാം ഭാഗം മോശമാകാന്‍ കാരണമെന്ന് ഞാന്‍ കരുതുന്നു,' ടിം ഡിലണ്‍ പറഞ്ഞു. സിനിമയ്ക്ക് ഒരു കഥയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read:

2019 ൽ പുറത്തിറങ്ങിയ ജോക്കറിന്റെ രണ്ടാം ഭാഗമായിരുന്നു ജോക്കർ: ഫോളി എ ഡ്യൂക്‌സ്. ജോക്കറിന്റെ ആദ്യ ഭാഗം റെക്കോർഡ് കളക്ഷനായിരുന്നു സൃഷ്ടിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ജോക്വിൻ ഫിനീകിസിന് മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ ജോക്കർ 2 തിയേറ്ററുകളിൽ ദയനീയമായി പരാജയപ്പെട്ടു. യുഎസ് ആഭ്യന്തര ബോക്സ് ഓഫീസിൽ 51.5 മില്യൺ ഡോളർ മാത്രമാണ് ചിത്രത്തിന് നേടാനായത്. ആഗോളതലത്തിൽ 165 മില്യൺ ഡോളർ ആണ് കളക്ട് ചെയ്തത്. ജോക്വിൻ ഫീനിക്സും ലേഡി ഗാഗയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

Content Highlights: Joker 2 actor Tim Dillon calls it worst film ever made

dot image
To advertise here,contact us
dot image