മോഹൻലാൽ-സത്യൻ അന്തിക്കാട് മാജിക്കിനായി അധികം കാത്തിരിക്കേണ്ട; ഹൃദയപൂർവ്വം ജനുവരിയിൽ തുടങ്ങും

ഹൃദയപൂർവ്വത്തിൽ മോഹൻലാലിനും സംഗീതയ്ക്കുമൊപ്പം ഐശ്വര്യ ലക്ഷ്മിയും ഭാഗമാകുന്നുണ്ട്

dot image

മലയാളത്തിന്റെ പ്രിയപ്പെട്ട കൂട്ടുകെട്ടായ മോഹൻലാലും സത്യൻ അന്തിക്കാടും ഏറെ നാളുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ചിത്രത്തിൽ സുപ്രധാന വേഷ ത്തിലെത്തുന്ന നടി സംഗീതയാണ് ഇക്കാര്യം ഒരു അഭിമുഖത്തതിൽ വ്യക്തമാക്കിയത്.

സിനിമയുടെ ചിത്രീകരണം 2025 ജനുവരിയിൽ ആരംഭിക്കും. പണ്ട് സത്യൻ അന്തിക്കാടിനൊപ്പം സിനിമ ചെയ്യാൻ തനിക്ക് സാധിക്കാതെ പോയി. ഇപ്പോൾ അദ്ദേഹം സിനിമയുടെ കാര്യം സംസാരിച്ചപ്പോൾ ഏറെ സന്തോഷമായി. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നതിൽ താൻ ഏറെ ആവേശഭരിതയാണെന്നും സംഗീത ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മോഹൻലാൽ നായകനായ നാടോടി എന്ന സിനിമയിലൂടെയാണ് സംഗീത മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ആ സിനിമയ്ക്ക് ശേഷം അദ്ദേഹത്തെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും സംഗീത വ്യക്തമാക്കി.

ഹൃദയപൂർവ്വത്തിൽ മോഹൻലാലിനും സംഗീതയ്ക്കുമൊപ്പം ഐശ്വര്യ ലക്ഷ്മിയും ഭാഗമാകുന്നുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്നാണ് സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Also Read:

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.

Content Highlights: Mohanlal and Sathyan Anthikkad movie Hridayapoorvam to start in January 2025 says actress Sangeetha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us