മലയാളികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർത്താടിയ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ ഇപ്പോൾ തന്നെ അതിന്റെ കൊടുമുടിയിലാണ്. ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. സിനിമ അവസാനഘട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.
On to the final leg. Home stretch! #L2E #EMPURAAN pic.twitter.com/J4GZks20WG
— Prithviraj Sukumaran (@PrithviOfficial) November 9, 2024
ചിത്രത്തിന് മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്ന് തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തെ തന്നെ പറഞ്ഞിരുന്നു. ട്രിലജിയായാണ് ലൂസിഫർ ആദ്യമേ തന്നെ ആലോചിച്ചിരുന്നതെന്നും എന്നാൽ ആദ്യ ഭാഗത്തിന്റെ വിജയത്തിനനുസരിച്ചായിരിക്കും മറ്റ് കാര്യങ്ങൾ തീരുമാനിക്കുക എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Content Highlights: mohanlal empuraan movie major update drop prithviraj