ഇത് 'വാരിസ്' പോലെയുണ്ടല്ലോ, പണി പാളിയോ? റിലീസിന് പിന്നാലെ ട്രോളുകൾ ലഭിച്ച് 'ഗെയിം ചെയ്ഞ്ചർ' ടീസർ

സംക്രാന്തി റിലീസ് ആയി ചിത്രം 2025 ജനുവരിയിൽ തിയേറ്ററിലെത്തും.

dot image

രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. ഒരു ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ റിലീസിന് പിന്നാലെ മോശം പ്രതികരണങ്ങളാണ് ടീസറിന് ലഭിക്കുന്നത്. 'ഇന്ത്യൻ 2'വിന്റെ അതെ സ്റ്റൈലിൽ ആണ് ഷങ്കർ ഗെയിം ചെയ്ഞ്ചർ ഒരുക്കിയിരിക്കുന്നതെന്നും പതിവ് ബ്രഹ്മാണ്ഡ കാഴ്ചകൾ അല്ലാതെ വിഷ്വലുകൾ ഔട്ട്ഡേറ്റഡ് ആയി അനുഭവപ്പെടുന്നെന്നും ആണ് ടീസറിന് ലഭിക്കുന്ന പ്രതികരണങ്ങൾ.

ടീസറിലെ തമന്റെ പശ്ചാത്തലസംഗീതത്തിനും വിമർശനങ്ങളുണ്ട്. ഷങ്കറിന്റെ ഗ്രാൻഡ് വിഷ്വലുകൾക്ക് ഒരു പവർ നൽകാൻ തമന് സാധിച്ചില്ലെന്നും കമൻറ്റുകളുണ്ട്. ടീസറിലെ ഒരു ഫൈറ്റ് സീനിലെ ഷോട്ടിനും എസ് ജെ സൂര്യയുടെ ലുക്കിനും ട്രോളുകൾ ലഭിക്കുന്നുണ്ട്.

അതേ സമയം നല്ല അഭിപ്രയങ്ങളും ടീസറിന് ലഭിക്കുന്നുണ്ട്. സ്ഥിരം ഷങ്കർ സ്റ്റൈലിൽ ഒരു വമ്പൻ സിനിമയാകും ഗെയിം ചെയ്ഞ്ചർ എന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും വലിയ വരവേൽപ്പാണ് ടീസറിന് രാംചരൺ ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ തെലുങ്ക് വേർഷൻറെ വ്യൂസ് 24 മില്യൺ ആയി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ദൃശ്യവിരുന്നായിരിക്കും ഈ സിനിമ എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. രാംചരൺ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ടീസറിൽ മലയാളത്തിന്റെ സ്വന്തം ജയറാമിനെയും കാണാം.

സംക്രാന്തി റിലീസ് ആയി ചിത്രം 2025 ജനുവരിയിൽ ചിത്രം തിയേറ്ററിലെത്തും. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്.

Content Highlights: Shankar and Ram Charan movie Game Changer teaser gets trolled after release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us