സിരുത്തൈ ശിവ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന ഫാന്റസി പീരീഡ് ചിത്രമാണ് കങ്കുവ. നവംബർ 14 ന് ആഗോള തലത്തിൽ വലിയ റിലീസ് ആണ് കങ്കുവ പ്ലാൻ ചെയ്യുന്നത്. രാജ്യത്തിന് പുറത്ത് ഏകദേശം 4000-ലധികം സ്ക്രീനുകളിൽ ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്. എന്നാൽ ചിത്രത്തിന് തമിഴ്നാട്ടിൽ വേണ്ടത്ര സ്ക്രീനുകൾ ലഭിക്കുന്നില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തമിഴ്നാട്ടിൽ മാത്രം 700 ഓളം സ്ക്രീനുകളിലാണ് ആദ്യ കങ്കുവയുടെ റിലീസ് പദ്ധതിയിട്ടത്. എന്നാൽ ശിവകാർത്തികേയന്റെ അമരൻ വിജയകരമായി പ്രദർശനം തുടരുന്നതിനാൽ കൂടുതൽ സ്ക്രീനുകളിൽ മൂന്നാം വാരവും ചിത്രം തന്നെ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കങ്കുവയ്ക്ക് തമിഴ് നാട്ടിൽ 50 ശതമാനം സ്ക്രീനുകൾ മാത്രമാണ് ലഭിക്കുന്നത്. ഇത് ചിത്രത്തിന്റെ കളക്ഷനെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വരും ദിവസങ്ങളിൽ കങ്കുവയ്ക്ക് കൂടുതൽ സ്ക്രീനുകൾ ലഭിക്കുമെന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.
Despite the release of Kanguva, #Amaran continues to dominate screens, occupying 40-45% of theaters.
— Suresh (@isureshofficial) November 11, 2024
This has become a major setback for #Kanguva . pic.twitter.com/cUHJUJIU4q
ചിത്രത്തിന്റെ പുതിയ റിലീസ് ട്രെയിലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ദൃശ്യവിരുന്നായിരിക്കും സിനിമ എന്ന് പുതിയ ട്രെയിലർ ഊട്ടിയുറപ്പിക്കുന്നുണ്ട്. ഇതുവരെ വന്ന ടീസർ, ട്രെയിലർ, പ്രൊമോകളിൽ നിന്ന് വ്യത്യസ്തമായി പഴയ കാലഘട്ടത്തിനൊപ്പം പുതിയ കാലഘട്ടത്തിലെ രംഗങ്ങൾക്കും ഈ ട്രെയിലറിൽ പ്രധാന്യം നൽകുന്നുണ്ട്.
#Kanguva is struggling to secure big screens in TN due to #Amaran’s strong third-week run. With just 50% screen availability and gross capacity capped at 40%, positive word-of-mouth will be critical for its success. 👍#Suriya #Sivakaethikeyan pic.twitter.com/V5YN7PNNoV
— Kerala Box Office (@KeralaBxOffce) November 11, 2024
സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 34 മിനിറ്റാണ് സിനിമയുടെ റൺ ടൈം എന്ന് റിപ്പോർട്ടുകളുണ്ട്. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രം ത്രീഡിയിലും പുറത്തിറങ്ങും. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
Content Highlights: Kanguva Tamil Nadu release affected by Amaran says trade