എന്തിനാ ഇത്ര വേഗം ഒടിടിയിൽ എത്തുന്നേ… അമരൻ കുറച്ചുകൂടി ഓടട്ടെ

അമരന്റെ പ്രദർശനം കാരണം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ സ്ക്രീൻ കൗണ്ട് കുറഞ്ഞുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

dot image

ശിവകാർത്തികേയൻ നായകനായെത്തിയ 'അമരൻ' വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 250 കോടിയും കടന്നിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരുണ്ട്. എന്നാൽ സിനിമ ഒടിടിയിൽ എത്താൻ വൈകുമെന്നാണ് റിപ്പോർട്ടുകൾ.

തിയേറ്ററുകളിൽ ഇപ്പോഴും ആളെക്കയറ്റുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ഒരാഴ്ച കൂടെ വെെകുമെന്ന് ഏറ്റവും പുതിയ വിവവരം. റിലീസ് ചെയ്ത് 28 ദിവസത്തിന് ശേഷം ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അമരന്‍റെ വിജയം കണക്കിലെടുത്താണ് ഡിജിറ്റല്‍ റിലീസ് നീട്ടിവെക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായാണ് ഒരു തമിഴ് സിനിമയുടെ ഒടിടി റിലീസ് നീട്ടി നൽകാൻ നെറ്റ്ഫ്ലിക്സ് തീരുമാനിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്ഓഫീസിൽ ഈ വര്‍ഷം ഏറ്റവും അധികം പണം വാരിയ സിനിമ.

അതേസമയം, അമരന്റെ പ്രദർശനം കാരണം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ സ്ക്രീൻ കൗണ്ട് കുറഞ്ഞുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. തമിഴ്‌നാട്ടിൽ മാത്രം 700 ഓളം സ്‌ക്രീനുകളിലാണ് ആദ്യം കങ്കുവയുടെ റിലീസ് പദ്ധതിയിട്ടത്. എന്നാൽ ശിവകാർത്തികേയന്റെ അമരൻ വിജയകരമായി പ്രദർശനം തുടരുന്നതിനാൽ കൂടുതൽ സ്‌ക്രീനുകളിൽ മൂന്നാം വാരവും ചിത്രം തന്നെ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കങ്കുവയ്ക്ക് തമിഴ് നാട്ടിൽ 50 ശതമാനം സ്ക്രീനുകൾ മാത്രമാണ് ലഭിക്കുന്നത്. ഇത് ചിത്രത്തിന്റെ കളക്ഷനെ വലിയ രീതിയിൽ ബാധിക്കുമെന്നാണ്‌ കണക്കുകൂട്ടൽ.

Content Highlights: Sivakarthikeyan's Amaran OTT release will be delayed

dot image
To advertise here,contact us
dot image