തൊഴിലാളി ദിനത്തിൽ ഇറക്കാൻ പറ്റിയ പടം, ലോകേഷിന്റെ 'കൂലി' അന്നെത്തും

38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി

dot image

ലോകേഷ് കനകരാജ് സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ചിത്രമാണ് കൂലി. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷം മെയ് ഒന്ന് തൊഴിലാളി ദിനത്തിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. അവധി ദിവസമായതിനാൽ തന്നെ ഓപ്പണിങ് ഡേ തന്നെ മികച്ച കളക്ഷന്‍ മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.

Content Highlights:  Lokesh Kanagaraj's film coolie will release on May 1, reports said

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us