'ആട് 3 ഷൂട്ടും റിലീസും അടുത്ത വർഷം തന്നെ കാണും'; ഷാജി പാപ്പൻ ഞെട്ടിക്കണമെന്ന ആഗ്രഹം പറഞ്ഞ് 'അറക്കൽ അബു'

'സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടില്ല. വായിച്ചവർ ഗംഭീര അഭിപ്രായമാണ് പറഞ്ഞത്'

dot image

ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം സിനിമയ്ക്കായി മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ആദ്യ രണ്ട് ഭാഗങ്ങൾ പോലെ തന്നെ അടിമുടി ഒരു ചിരിവിരുന്നാണ് ഈ മൂന്നാം ഭാഗത്തിലും ആരാധകർ പ്രതീക്ഷിക്കുന്നത്. സിനിമയുടെ ചിത്രീകരണവും റിലീസും 2025ൽ തന്നെയുണ്ടാകും എന്ന് പറയുകയാണ് നടൻ സൈജു കുറുപ്പ്.

'ഷൂട്ടും റിലീസും അടുത്ത വർഷം തന്നെ കാണും എന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ട്. സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടില്ല. വായിച്ചവർ ഗംഭീര അഭിപ്രായമാണ് പറഞ്ഞത്. തിയേറ്ററിൽ ഈ സിനിമ ഞെട്ടിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം,' എന്ന് സൈജു കുറുപ്പ് പറഞ്ഞു. സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. ആട് ഫ്രാഞ്ചൈസിയിലെ ഹിറ്റ് കഥാപാത്രമായ അറക്കൽ അബുവിനെ അവതരിപ്പിച്ചത് സെെജു കുറുപ്പായിരുന്നു.

സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതായി സംവിധായകൻ മിഥുൻ മാനുവൽ തോമസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ‘ആട് 3 - വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'കുറച്ച് കാലമായി അകലെയായിരുന്നു, വിദൂര ഭൂതകാലത്തിലേക്കും വിദൂര ഭാവിയിലേക്കും അലകളാൽ പ്രക്ഷുബ്ധമായ വർത്തമാനകാലത്തിലുമുള്ള യാത്രകൾക്കൊടുവിൽ ഏറെ ആഗ്രഹിച്ച 'ലാസ്റ്റ് റൈഡിന്' ഒരുങ്ങുകയാണ്. ‘ആട് 3 - വണ്‍ ലാസ്റ്റ് റൈഡ്,' എന്നാണ് മിഥുൻ മാനുവൽ തോമസ് കുറിച്ചത്.

മാര്‍ച്ചില്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. മിഥുനും ജയസൂര്യയും വിജയ് ബാബുവും ആടിനെയും പിടിച്ച് 'ഷാജി പാപ്പന്‍' സ്റ്റൈലില്‍ നില്‍ക്കുന്ന പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. മൂന്നാം ഭാഗം 3ഡിയിൽ എത്തുമെന്നാണ് നിർമാതാവ് വിജയ് ബാബുവും മിഥുൻ മാനുവലും നേരത്തെ പറഞ്ഞിരുന്നത്.

ആട് 3 പോസ്റ്റർ

2015ലാണ് ആട് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ 'ആട്: ഒരു ഭീകരജീവിയാണ്' റിലീസ് ചെയ്തത്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രം തിയേറ്ററുകളിൽ പരാജയപ്പെട്ടുവെങ്കിലും പിന്നീട് ഡിവിഡിയിലും സാറ്റ്‌ലൈറ്റ് ചാനലുകള്‍ വഴിയും തരംഗമായി മാറി. സോഷ്യല്‍‌ മീഡിയയില്‍ കൂടി ചിത്രത്തിന് ഒരു കള്‍ട്ട് സ്റ്റാറ്റസ് കൂടി ലഭിച്ചിരുന്നു. പിന്നീട് ഫ്രാഞ്ചൈസിയിലെ രണ്ടാം സിനിമയായ ആട് 2 റിലീസ് ചെയ്തു. ഈ ചിത്രം ആഗോളതലത്തിൽ 50 കോടിയിലധികം രൂപ നേടി.

Content Highlights: Saiju Kurup shares the update of Aadu 3

dot image
To advertise here,contact us
dot image