'പ്രിയങ്കയിലൂടെയാണ് ചിത്രം ഇന്നും ഓർമിക്കപ്പെടുന്നത്', ഐത്രാസ് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സുഭാഷ് ഘായ്

പ്രിയങ്ക ചോപ്രയുടെ ചിത്രം പങ്കുവെച്ചുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സുഭാഷ് ഘായ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.

dot image

അക്ഷയ് കുമാർ , പ്രിയങ്ക ചോപ്ര, കരീന കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ബോളിവുഡ് ചിത്രം 'ഐത്രാസ്' കഴിഞ്ഞ ദിവസമാണ് 20 വർഷം പിന്നിട്ടത്. ഇപ്പോഴിതാ നിർമ്മാതാവ് സുഭാഷ് ഘായ് ചിത്രത്തിന്‍റെ തുടർച്ച ഐത്രാസ് 2 പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയങ്ക ചോപ്രയുടെ ചിത്രം പങ്കുവെച്ചുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സുഭാഷ് ഘായ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.

'ബോള്‍ഡായും മനോഹരവുമായാണ് പ്രിയങ്ക ചിത്രത്തിലെ വേഷം ചെയ്തത്. പ്രിയങ്ക ഈ കഥാപാത്രം ചെയ്യാൻ ആദ്യം ഭയപ്പെട്ടിരുന്നെങ്കിലും ഒടുവിൽ പൂർണ്ണ ആത്മവിശ്വാസത്തോടെ ഇതിനൊപ്പം നിന്നു, പ്രിയങ്കയിലൂടെയാണ് ചിത്രം ഇന്നും ഓർമിക്കപ്പെടുന്നത്. ഐത്രാസ് രണ്ടാം ഭാഗത്തിനായി മുക്ത ആർട്‌സ് തയ്യാറാണ്. 3 വർഷത്തെ കഠിനാധ്വാനത്തിലൂടെ ഏറ്റവും മികച്ച തിരക്കഥയാണ് ഒരുക്കിയിരിക്കുന്നത്. കാത്തിരുന്ന് കാണുക' സുഭാഷ് ഘായ് പറഞ്ഞു.

2004 നവംബർ 12-ന് ആദ്യം പുറത്തിറങ്ങിയ ഐത്രാസ് അബ്ബാസ്-മുസ്താൻ സംവിധാനം ചെയ്ത ഒരു ബോൾഡ് റൊമാന്‍റിക് ത്രില്ലറായിരുന്നു. തന്‍റെ ശക്തയായ സ്ത്രീ ബോസില്‍ നിന്നും ലൈംഗികമായി ഉപദ്രവം നേരിടുന്ന ഒരു പുരുഷനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ് ഇത്. 1994-ലെ ഹോളിവുഡ് ചിത്രമായ ഡിസ്‌ക്ലോഷറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐത്രാസ് നിര്‍മ്മിച്ചത്. വാണിജ്യപരമായി വിജയമായിരുന്നു ചിത്രം.

Content Highlights:   20th anniversary of Aitraaz, the makers have announced the second part
dot image
To advertise here,contact us
dot image