'നിർമാതാക്കളും സൂപ്പർതാരങ്ങളും മാതൃകയാക്കണം'; 'ബ്ലഡി ബെഗ്ഗർ' വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകി നെൽസണ്‍

നെൽസന്‍റെ ഈ പ്രവർത്തി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്

dot image

സംവിധായകൻ നെൽസൺ ദിലീപ്കുമാർ നിർമിച്ച് കവിൻ നായകനായെത്തിയ ചിത്രമാണ് ബ്ലഡി ബെഗ്ഗർ. ദീപാവലി റിലീസിലെത്തിയ സിനിമ തിയേറ്ററുകളിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. തുടർന്ന് സിനിമയുടെ തമിഴ്‌നാട് വിതരണക്കാർക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിന് നെൽസൺ പണം നൽകിയിരിക്കുകയാണ്. നെൽസൺ രണ്ടുകോടി രൂപ നഷ്ടപരിഹാരമായി നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നെൽസന്റെ ഈ പ്രവർത്തി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ നിർമാതാക്കൾക്കും സൂപ്പർതാരങ്ങൾക്കും മാതൃകയാണ് നെൽസന്റെ പ്രവർത്തി എന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. നഷ്ടപരിഹാരം നൽകിയെങ്കിലും പ്രീ റിലീസ് ബിസിനസുകളിലൂടെ നെൽസൺ ദിലീപ്കുമാറിന് ചിത്രം സാമ്പത്തികലാഭം ഉണ്ടാക്കിയതായും സൂചനകളുണ്ട്.

നവാഗതനായ എം ശിവബാലനാണ് ബ്ലഡി ബെഗ്ഗർ സംവിധാനം ചെയ്തത്. ഒക്ടോബർ 31 ന് റിലീസ് ചെയ്ത സിനിമയിൽ ഒരു ഭിക്ഷക്കാരനായിട്ടാണ് കവിൻ എത്തുന്നത്. അക്ഷയ ഹരിഹരനും അനാർക്കലിയുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. മലയാളി താരം സുനിൽ സുഖദയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

റെഡിൻ കിംഗ്സ്ലി, മാരുതി പ്രകാശ് രാജ്, ടി എം കാർത്തിക്, വേണു കുമാർ, അർഷാദ്, മിസ് സലീമ, പ്രിയദർശിനി രാജ്കുമാർ, ദിവ്യാ വിക്രം, തനുജ മധുരപന്തുല, മെറിൻ ഫിലിപ്പ്, രോഹിത് രവി ഡെനീസ്, ബിലാൽ, യു.ശ്രീ സർവവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് സാരംഗ് ആണ് ചിത്രത്തിന്റെ കാമറ. ജെൻ മാർട്ടിൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlights: Nelson Dilipkumar compensate for the loss incurred to bloody beggar tamilnadu distributor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us