'സിനിമയെ പൊക്കിയടിച്ച് നീ തന്നെ താഴെയിട്ടു' വർഷങ്ങൾക്ക് ശേഷം ട്രോളുകളിൽ വിനീതിന് വിഷമമുണ്ട്; ധ്യാൻ

'പുള്ളിയുടെ സിനിമയെ പറ്റി പറഞ്ഞപ്പോൾ സ്വഭാവികമായിട്ടും നല്ല വിഷമമായി'

dot image

ഈ വർഷത്തെ പ്രധാന റിലീസുകളിൽ ഒന്നായിരുന്നു പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷമെന്ന ചിത്രം. തിയേറ്ററുകളിൽ മികച്ച പ്രതികരങ്ങളോടെ ചിത്രം അതിവേഗം 50 കോടി ക്ലബ്ബിൽ കയറിയെങ്കിലും ഒടിടി റിലീസിന് ശേഷം ചിത്രത്തിന് വലിയ രീതിയില്‍ ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു.

ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നടന്ന ഇന്റർവ്യൂകളിലെല്ലാം ധ്യാൻ ശ്രീനിവാസൻ പറഞ്ഞ പലതും വലിയ ശ്രദ്ധ നേടിരുന്നു. ഇത് പിന്നീട് സിനിമയ്ക്ക് നേരെ ട്രോളുകൾക്ക് വഴിവെച്ചു. ഇതെല്ലാം വിനീത് ശ്രീനിവാസനെ വേദനിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് ധ്യാൻ. ഓശാന എന്ന ചിത്രത്തിന്റെ ഭാഗമായി റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

‘വ്യക്തിപരമായ വിഷമമാണെങ്കിൽ കുഴപ്പമില്ല. പുള്ളിയുടെ സിനിമയെ പറ്റി പറഞ്ഞപ്പോൾ സ്വഭാവികമായിട്ടും നല്ല വിഷമമായി. പുള്ളിയുടെ മാത്രം സിനിമയലല്ലോ എന്റേം കൂടെ സിനിമയാണല്ലോ. പക്ഷെ പറയുമ്പോൾ എല്ലാം പറയാണല്ലോ. സിനിമ രണ്ടാഴ്ച ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ സിനിമയെക്കുറിച്ച് ഒരു കമ്മന്റ് പറയുന്നത്. ആ സിനിമയ്ക്ക് കിട്ടിയ ട്രോൾ ചേട്ടന് ചെറിയ വിഷമമുണ്ടാക്കിയെന്ന് പിന്നീടാണ് ഞാൻ അറിയുന്നത്. ഒരു ദിവസം എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായി ഞങ്ങൾ തമ്മിൽ കണ്ടു. അന്ന് പുള്ളി എന്നോട് പറഞ്ഞത് 'നീ തന്നെ ആ സിനിമയെ പൊക്കിയടിച്ചു നീ തന്നെ അതിനെ താഴെയിട്ടു' എന്നാണ്. പിന്നെ ഒരുപാട് സിനിമകൾ ചെയ്യുന്നത് ഞാൻ അവസാനിപ്പിച്ചു. അതൊരു സീസണായിരുന്നു,’ ധ്യാൻ പറഞ്ഞു.

ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു 'വർഷങ്ങൾക്ക് ശേഷം'. ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Dhyan Srinivasan says that Vineeth Srinivasan is worried about the trolls who came to the film varshagalkku shesham

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us