ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ,നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും; ധനുഷിനെതിരെ വിഘ്‌നേശ് ശിവന്‍

ധനുഷിന്‍റെ തന്നെ മുന്‍ പ്രസംഗത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിഘ്നേശ് ശിവന്‍റെ പോസ്റ്റ്

dot image

നടന്‍ ധനുഷിനെതിരെ ഗുരുതര വിവരങ്ങള്‍ നയന്‍താര പുറത്തുവിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവൻ. ധനുഷ് മുൻപ് ഒരു വേദിയിൽ വെച്ച് സംസാരിക്കുന്ന വീഡിയോയും അതിനൊപ്പം 10 കോടി ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് അയച്ച വക്കീല്‍ നോട്ടീസും പങ്കുവച്ചുകൊണ്ടാണ് വിഘ്‌നേശ് ശിവൻ പോസ്റ്റ് ഇട്ടിരിക്കുന്നത്.

'നമുക്ക് ഒരാളുടെ മേലെയുള്ള ഇഷ്ടം മറ്റൊരാൾക്ക് മേലെയുള്ള വെറുപ്പായി മാറാതിരിക്കാൻ നോക്കുക. ഒരാൾ നന്നായിരുന്നാൽ മറ്റൊരാൾക്ക് അത് ഇഷ്ടപെടാത്ത തരത്തിലേക്ക് നമ്മുടെ ലോകം മാറിയിരിക്കുന്നു. ജീവിക്കുക ജീവിക്കാൻ അനുവദിക്കുക, ആരെയും വെറുക്കേണ്ട കാര്യമില്ല. ഒരാളെ ഇഷ്ടപെട്ടാൽ അയാളെ ചേർത്തുനിർത്തുക, ഇല്ലെങ്കിൽ അയാളെ മാറ്റിനിർത്തുക', എന്നാണ് ധനുഷ് ഈ വീഡിയോയില്‍ പറയുന്നത്.

ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്കളങ്കരായ കടുത്ത ആരാധകർക്ക് വേണ്ടിയെങ്കിലും 'ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ'. ആളുകളില്‍ മാറ്റമുണ്ടാകുന്നതിനും മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷം കണ്ടെത്താന്‍ അവര്‍ക്ക് കഴിയണേ എന്നും ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് വിഘ്‌നേശ് ശിവൻ ഈ വീഡിയോക്കൊപ്പം കുറിച്ചത്.

നയന്‍താര-വിഘ്‌നേശ് വിവാഹസമയത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന നയന്‍താരയെ കുറിച്ചുള്ള ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷ് ആണെന്നാണ് നയന്‍താര പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്. Nayanthara: Beyond the Fairy Tale എന്ന ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്ന് നയന്‍താര പറയുന്നു. 2022ലായിരുന്നു നയന്‍താരയുടെ വിവാഹം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി റിലീസിന് ഒരുങ്ങുന്നത്.

നയന്‍താരയുടെ കരിയറും ജീവിതവും പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ധനുഷ് എന്‍ഒസി(നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) തരാതെ വൈകിപ്പിച്ചുവെന്ന് നയന്‍താര പറയുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതം നല്‍കിയില്ലെന്നും ഇതാണ് ഡോക്യുമെന്ററി വൈകാനും പിന്നീട് റീ എഡിറ്റ് ചെയ്യാനും കാരണമായതെന്നും നടി പറഞ്ഞു. 'നാനും റൗഡി താന്‍' സിനിമയുടെ സമയത്തും ധനുഷിന്റെ ഭാഗത്ത് നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായെന്നും സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് പിന്നീട് ചിത്രത്തിനുണ്ടായ വലിയ വിജയത്തില്‍ അസ്വസ്ഥനായിരുന്നെന്നും നയന്‍താര വെളിപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Director Vignesh Shivan puts a post against Dhanush

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us