'കങ്കുവ'യ്ക്കും തടയാനായില്ല ദുൽഖറിന്റെ വിജയകുതിപ്പിനെ; രണ്ടാം വാരത്തിലും കളക്ഷനിൽ ഒന്നാമതെത്തി 'ലക്കി ഭാസ്കർ'

30 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ഒടിടി ഡീൽ ഉറപ്പിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

dot image

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് 'ലക്കി ഭാസ്കർ'. ഒരു ഫിനാൻഷ്യൽ ക്രൈം ത്രില്ലറായി ഒരുങ്ങിയ സിനിമക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 100 കോടി കടന്ന ചിത്രം റിലീസ് ചെയ്ത് രണ്ടാം വാരത്തിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തെലുങ്കിലും മലയാളത്തിലും മാത്രമല്ല തമിഴകത്തും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.

സൂര്യ ചിത്രമായ കങ്കുവയുടെ റിലീസ് ലക്കി ഭാസ്കറിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. രണ്ടാം വാരത്തിൽ നിരവധി സ്‌ക്രീനുകളാണ് ലക്കി ഭാസ്കറിന് വർധിപ്പിച്ചത്. 68.75 കോടിയാണ് ചിത്രം ഇതുവരെ ഇന്ത്യൻ മാർക്കറ്റുകളിൽ നിന്ന് നേടിയത്. ഇതിൽ 18 കോടി കേരളത്തിൽ നിന്നും 32.50 കോടി ആന്ധ്രയിൽ നിന്നുമാണ് ലഭിച്ചത്. രണ്ടാമത്തെ ആഴ്ചയിൽ തമിഴ്നാട്ടിൽ നിന്ന് ചിത്രത്തിന് മികച്ച കളക്ഷൻ ലഭിക്കുന്നുണ്ട്. 11 കോടിയോളമാണ് ലക്കി ഭാസ്കറിന് തമിഴ്നാട്ടിൽ നിന്നും ഇതുവരെ നേടാനായത്.

30 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ഒടിടി ഡീൽ ഉറപ്പിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യൻ ഭാഷകൾക്കും ഹിന്ദിയ്ക്കും വേണ്ടി പ്രത്യേകം ബിസിനസ് നടത്തും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലക്കി ഭാസ്കറിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.

Content Highlights: Dulquer Salmaan film Lucky Bhaskar fetches good collection despite Kanguva release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us