'ഒരുങ്ങുന്നത് മറ്റൊരു ട്വന്റി 20'; മമ്മൂക്ക-ലാലേട്ടൻ പടത്തിൽ നയൻസും ശിവരാജ്‌കുമാറും, കഴിഞ്ഞില്ല താരനിര ?

സുപ്രധാനമായ കഥാപാത്രത്തെയാകും ശിവരാജ്കുമാർ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍‌

dot image

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും സിനിമയുടെ മേലുള്ള ഹൈപ്പിന് ഒരു കുറവുമില്ല. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണവും. ഇപ്പോഴിതാ സിനിമയുടെ ഹൈപ്പ് വീണ്ടും കൂട്ടുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

സിനിമയിൽ തെന്നിന്ത്യൻ നായിക നയൻതാരയും കന്നഡ താരം ശിവരാജ്‌കുമാറും ഭാഗമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രത്തിൽ മമ്മൂട്ടിയുടെ ജോഡിയായാകും നടിയെത്തുക. ഭാസ്കർ ദി റാസ്കലിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്. സിനിമയിലെ സുപ്രധാനമായ കഥാപാത്രത്തെയാകും ശിവരാജ്കുമാർ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. നടന്റെ ആദ്യ മലയാളം ചിത്രമാകുമിത്. ഇതുകൊണ്ടും കഴിഞ്ഞില്ല ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും സിനിമയിലെത്തുമെന്നും കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും സിനിമയുടെ ഭാഗമാകുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.

പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദനായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമാകും ഇത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് നിർവഹിക്കുന്നത് രഞ്ജിത്ത് അമ്പാടിയാണ്.

സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് നടക്കുക. ഏഴ് ദിവസത്തെ ഷെഡ്യൂളാണിത്. ശ്രീലങ്കയ്ക്ക് ശേഷം ​ഷാ​ർ​ജ​യിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.​ കേരള​ത്തി​ലും​ ​ഡ​ൽ​ഹി​യിലും​ ​ലണ്ടനിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്. ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റിലാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlights: Reports that Nayanthara and Shivarajkumar to be the part of Mahsh Narayanan project

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us