അദ്രി ജോയും അശ്വിന്‍ റാമും വക 'ഗെറ്റ് മമ്മിഫൈഡ്'; 'ഹലോ മമ്മി'യിലെ പുതിയ ഗാനം

ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

dot image

ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. സരിഗമയുടെ യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനത്തിന്റെ പേര് 'ഗെറ്റ് മമ്മിഫൈഡ്' എന്നാണ്. നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അദ്രി ജോയും യുട്യൂബിലൂടെ വൈറല്‍ ഗാനങ്ങള്‍ ക്രിയേറ്റ് ചെയ്ത് ശ്രദ്ധ നേടിയ അശ്വിന്‍ റാമും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

സിനിമാപ്പാട്ടുകള്‍ക്ക് രസികന്‍ പാരഡി ഒരുക്കുന്ന അദ്രി ജോയും വൈറല്‍ വീഡിയോസ് ഗാനരൂപത്തിലാക്കുന്ന അശ്വിന്‍ റാമും ചേര്‍ന്നപ്പോള്‍ ഗെറ്റ് മമ്മിഫൈഡ് പൊട്ടിച്ചിരിപ്പിക്കും വിധമാണ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരിക്കുന്നത്.

നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഹലോ മമ്മി നവംബര്‍ 21 മുതല്‍ തിയറ്ററുകളിലെത്തും. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ട്രെയ്‌ലറിന് ലഭിക്കുന്നത്.

ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണം വഹിക്കുന്ന ചിത്രം ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാന്‍' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തത്തിന് ശേഷം ഹാങ്ങ് ഓവര്‍ ഫിലിംസുമായ് എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ബോണിയായി ഷറഫുദ്ദീനും സ്റ്റെഫിയായി ഐശ്വര്യ ലക്ഷ്മിയും എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സണ്ണി ഹിന്ദുജ ('ആസ്പിരന്റ്‌സ്'ഫെയിം), അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീര തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കേരളാവിതരണാവകാശം ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സാണ് സ്വന്തമാക്കിയത്. ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസും സ്വന്തമാക്കി.

ചിത്രത്തിലെ ആദ്യഗാനം 'റെഡിയാ മാരന്‍' പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡബ്സി, സിയ ഉള്‍ ഹഖ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ജേക്‌സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്. മൂ.രിയുടെതാണ് വരികള്‍.

ഛായാഗ്രഹണം: പ്രവീണ്‍ കുമാര്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു. രി, സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റര്‍: രാഹുല്‍ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു മോഹന്‍, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആര്‍ വാരിയര്‍, വി എഫ് എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്‌സണ്‍, പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, ഡിസൈന്‍: ടെന്‍ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Content Highlights: Hello Mummy movie animated promo song out

dot image
To advertise here,contact us
dot image