അന്ന് ധനുഷ് നിർമിച്ച സിനിമയിൽ നയൻസ് പ്രതിഫലം വാങ്ങാതെ അഭിനയിച്ചു; 'സുഹൃത്തിന് വേണ്ടി' എന്ന് മറുപടി

അജിത് ചിത്രത്തിന്റെ ഷെഡ്യൂൾ തിരക്കുകൾക്കിടയിലായിരുന്നു നയൻസ് ആ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്.

dot image

നടൻ ധനുഷിനെതിരെയുള്ള നയൻതാരയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. വിഷയത്തിൽ ഇരുകൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ എത്തുന്നുണ്ട്. ഇതിനിടയിൽ നയൻതാരയെക്കുറിച്ച് ധനുഷ് പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയണ്. എതിർനീച്ചൽ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിൽ നയൻസ് എത്തിയിരുന്നു. ഈ രംഗത്തിനായി നടി പ്രതിഫലം ഒന്നും വാങ്ങിയില്ലെന്നാണ് ധനുഷ് ആ അഭിമുഖത്തിൽ പറയുന്നത്.

എതിർ നീച്ചലിൽ ധനുഷും നയൻതാരയും


അഭിമുഖത്തിനിടയിൽ അവതാരക 'നയൻ‌താരയോ സാമന്തയോ' എന്ന് ചോദിച്ചപ്പോൾ നയൻ‌താര തങ്ങളുടെ ഫ്രണ്ട് ആണെന്നാണ് ധനുഷിന്റെ മറുപടി. എതിർനീച്ചൽ എന്ന ഗാനരംഗത്തിനായി വിളിച്ചപ്പോൾ പണം പോലും വാങ്ങാതെ നടി എത്തിയെന്നും ധനുഷ് പറയുന്നുണ്ട്. 'നിങ്ങൾ എന്റെ സുഹൃത്താണ്, നിങ്ങളുടെ കൈയിൽ നിന്ന് പണം വാങ്ങില്ല എന്ന് പറഞ്ഞുകൊണ്ട് ഫ്രീയായി ആ ഗാനത്തിൽ അഭിനയിച്ചു' എന്ന് ധനുഷ് ആ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. അജിത് ചിത്രത്തിന്റെ ഷെഡ്യൂൾ തിരക്കുകൾക്കിടയിലായിരുന്നു നയൻസ് ആ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്.

നയന്‍താര-വിഘ്‌നേശ് വിവാഹസമയത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷാണെന്ന നയന്‍താരയുടെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. 'Nayanthara: Beyond the Fairy Tale' എന്ന ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. 2022ലായിരുന്നു നയന്‍താരയുടെ വിവാഹം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി റിലീസിന് ഒരുങ്ങുന്നത്.

നയന്‍താരയുടെ കരിയറും ജീവിതവും പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ധനുഷ് എന്‍ഒസി(നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) തരാതെ വൈകിപ്പിച്ചുവെന്നും നയന്‍താര പറയുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതം നല്‍കിയില്ലെന്നും ഇതാണ് ഡോക്യുമെന്ററി വൈകാനും പിന്നീട് റീ എഡിറ്റ് ചെയ്യാനും കാരണമായതെന്നും നടി പറഞ്ഞു. 'നാനും റൗഡി താന്‍' സിനിമയുടെ സമയത്തും ധനുഷിന്റെ ഭാഗത്ത് നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായെന്നും സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് പിന്നീട് ചിത്രത്തിനുണ്ടായ വലിയ വിജയത്തില്‍ അസ്വസ്ഥനായിരുന്നെന്നും നയന്‍താര വെളിപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Nayanthara Once Did This Song For Free For Dhanush's Movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us