അടിയും ഇടിയും വെടിയും ഒപ്പത്തിനൊപ്പം; ഫഫ v/s അല്ലു പോരാട്ടത്തിന് തീയിട്ട് പുഷ്പ 2 ട്രെയ്‌ലര്‍

പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചതോടെ ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന പല ചിത്രങ്ങളും റിലീസ് തിയതിയില്‍ മാറ്റം വരുത്തുന്നുണ്ട്.

dot image

ഈ വര്‍ഷത്തെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നായ പുഷ്പ 2വിന്റെ ട്രെയ്‌ലറെത്തി. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയായി വീണ്ടുമൊരിക്കല്‍ കൂടി എത്തുമ്പോള്‍ അപ്പുറത്തുള്ള ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിംഗ് ഷെഖാവത്തും അതിശക്തനായി നില്‍പ്പുണ്ട്.

Fahadh Faasil in Pushpa 2

ആദ്യ ഭാഗത്തിനേക്കാള്‍ സ്‌ക്രീന്‍സ്‌പേസും സമയവും ഇത്തവണ ഭന്‍വര്‍ സിംഗ് ഷെഖാവത്തിനുണ്ടാകുമെന്ന് ഉറപ്പ് നല്‍കും വിധമാണ് ട്രെയ്‌ലറില്‍ ഫഹദിനെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനിലും അഭിനയത്തിലുമെല്ലാം തുല്യശക്തികള്‍ തമ്മിലുള്ള ഒരു നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ സാധ്യതയാണ് ട്രെയ്‌ലര്‍ തുറന്നുവെക്കുന്നത്. പുഷ്പ 1 ഒരു ഇന്‍ട്രോ പോലെയായിരുന്നു. പുഷ്പ 2 ലാണ് യഥാര്‍ത്ഥ ഫാഫയെ കാണാന്‍ പറ്റുകയെന്ന് നസ്രിയയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം രണ്ടാം ഭാഗത്തിലും താരത്തിന് സ്‌ക്രീനില്‍ വിളയാടാനുള്ള അവസരം ഒരുക്കി നല്‍കുന്നുണ്ട്. വിവിധ ഗെറ്റപ്പുകളും ഇമോഷണല്‍ സീനുകളും ഫൈറ്റും ഡാന്‍സുമെല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് അല്ലു ഷോയായിരിക്കാം പുഷ്പ. രശ്മിക മന്ദാന അവതരിപ്പിക്കുന്ന ശ്രീവല്ലിയും ചിത്രത്തില്‍ പ്രധാന്യത്തോടെ എത്തുന്നുണ്ട്.

ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന 'പുഷ്പ 2 ദ റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയലര്‍ നല്‍കുന്ന സൂചന. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രം സുകുമാറാണ് സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററുകളില്‍ എത്തുന്നത്.

നേരത്തെ ആഗസ്റ്റില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചതോടെ ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന പല ചിത്രങ്ങളും റിലീസ് തിയതിയില്‍ മാറ്റം വരുത്തുന്നുണ്ട്.

Allu Arjun in Pushpa 2

ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. രണ്ടാം ഭാഗവും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

Content Highlights : Pushpa 2 starring fahadh faasil and Allu arjun released trailer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us