പ്രശംസകൾ വാരിക്കൂട്ടാൻ നിവിൻ പോളി; ഗോവ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറിനൊരുങ്ങി മലയാളം സീരീസ് 'ഫാർമ'

നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് കൂടിയാണ് 'ഫാർമ'.

dot image

'കേരള ക്രൈം ഫയൽസ്', 'മാസ്റ്റർപീസ്', 'പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്', '1000 ബേബീസ്' എന്നിവക്ക് ശേഷം ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന പുതിയ വെബ് സീരീസ് ആണ് 'ഫാർമ'. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് പി ആർ അരുൺ ആണ്. നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് കൂടിയാണ് 'ഫാർമ'. സീരിസിന്റെ വേൾഡ് പ്രീമിയർ ഗോവയിൽ നടക്കുന്ന 55ാമത് ഇന്റർനാഷണൽ ഫിലിം ഓഫ് ഇന്ത്യയിൽ നടക്കുമെന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്.

നവംബർ 27 ന് വൈകുന്നേരം 4.45 ന് പഞ്ചിമിലെ പിവിആർ ഐനോക്സിലാണ് ഫാർമയുടെ ആദ്യ പ്രദർശനം നടക്കുന്നത്. 'ഫൈനൽസ്' എന്ന ചിത്രത്തിന് ശേഷം പി ആർ അരുൺ ഒരുക്കുന്ന പ്രോജെക്ട് ആണിത്. ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം രജിത് കപൂര്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഫാർമക്കുണ്ട്. നരേൻ, വീണ നന്ദകുമാർ, ശ്രുതി രാമചന്ദ്രൻ, മുത്തുമണി, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് സീരിസിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂവി മിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് ഫാർമ നിർമിക്കുന്നത്.

നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രോജക്റ്റ് ആണ് ഫാര്‍മയെന്നും താന്‍ ഹൃദയത്തോട് ഏറെ ചേര്‍ത്തുനിര്‍ത്തുന്ന ഒന്നാണ് ഇതെന്നും സംവിധായകൻ പി ആര്‍ അരുണ്‍ മുൻപ് പറഞ്ഞിരുന്നു. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. മേക്ക് അപ്പ് : സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടർ : സാഗർ, കാസ്റ്റിങ്: വിവേക് അനിരുദ്ധ്.

Content Highlights: Nivin pauly starring web series Pharma to have its world premiere at iffi Goa

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us