21 വർഷങ്ങൾക്കിപ്പുറവും അയാൾ പ്രേക്ഷകരെ കരയിക്കുന്നു; റീ റിലീസിൽ മികച്ച പ്രതികരണങ്ങളുമായി 'കൽ ഹോ നാ ഹോ'

തിയേറ്ററിൽ നിന്നുള്ള വീഡിയോകളും ഫോട്ടോകളും എക്സിൽ ട്രെൻഡിങ്ങിലാണ്.

dot image

ഷാരൂഖ് ഖാൻ, സൈഫ് അലി ഖാൻ, പ്രീതി സിന്റ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖിൽ അദ്വാനി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രമാണ് 'കൽ ഹോ നാ ഹോ'. കരൺ ജോഹറിന്റെ തിരക്കഥയിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങി 21 വർഷങ്ങൾക്കിപ്പുറം ചിത്രം ഒരു വട്ടം കൂടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമക്ക് റീ റിലീസിലും ലഭിക്കുന്നത്.

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ചിത്രമിപ്പോഴും ഫ്രഷ് ആയി അനുഭവപ്പെടുന്നെന്നും ഷാരൂഖ് ഖാന്റെ മികച്ച പ്രകടനമാണ് സിനിമയിലേതെന്നുമാണ് ചിത്രം കണ്ടവർ എക്സിൽ കുറിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് വേദനിപ്പിച്ചെന്നും ഒരു 1000 തവണ കണ്ടാലും ചിത്രം വീണ്ടും നമ്മളെ കരയിപ്പിമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. റീ റിലീസിന്‍റെ, തിയേറ്ററിൽ നിന്നുള്ള വീഡിയോകളും ഫോട്ടോകളും എക്സിൽ ട്രെൻഡിങ്ങിലാണ്.

ജയാ ബച്ചൻ, സുഷ്മിത സേത്, റീമ ലഗു, ഷോമ ആനന്ദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനവും ഗാനങ്ങളും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സോനു നിഗം ആലപിച്ച കൽ ഹോ നാ ഹോ എന്ന ഗാനം ഇന്നും പ്രേക്ഷക പ്രിയങ്കരമാണ്. ഷാരൂഖ് ഖാന്റെ സിനിമകളായ ചക് ദേ ഇന്ത്യ, വീർ സാര, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങിയ സിനിമകൾ നേരത്തെ റീ റിലീസ് ചെയ്യുകയും ആരാധകരിൽ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.

Content Highlights: Shahrukh Khan film Kal Ho Naa ho receives great response in re release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us