നയന്‍സുമായുള്ള പ്രണയത്തെ 'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി' എന്ന് പരിഹസിച്ചു, വിഘ്നേശ് ശിവന്‍

നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെ‌യ്‌ലി’ലാണ് തങ്ങളുടെ പ്രണയത്തെക്കുറിച്ചും തനിക്ക് നേരിട്ട പരിഹാസത്തെക്കുറിച്ചും വിഘ്‌നേശ് ശിവൻ മനസുതുറന്നത്.

dot image

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ താരാജോഡികളാണ് നയൻതാരയും വിഘ്‌നേശ് ശിവനും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ ഇടം നേടിയവയുമാണ്. ഇപ്പോഴിതാ നയൻതാരയെ പ്രണയിച്ചതിന്റെ പേരിൽ ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുകയാണ് വിഘ്‌നേശ് ശിവൻ.

‘ഉളുന്തൂർപേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂർ ബിരിയാണി’ എന്നാണ് ആ സമയം തങ്ങളുടെ ബന്ധത്തെ ചിലർ വിശേഷിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെ‌യ്‌ലി’ലാണ് തങ്ങളുടെ പ്രണയത്തെക്കുറിച്ചും തനിക്ക് നേരിട്ട പരിഹാസത്തെക്കുറിച്ചും വിഘ്‌നേശ് ശിവൻ മനസുതുറന്നത്.

പ്ലസ് ടു പഠിക്കുന്ന സമയമായിരുന്നു പിതാവിന്റെ മരണം. കുടുംബഭാരം ഏൽപ്പിക്കാതെ സിനിമ എന്ന തന്റെ സ്വപ്നത്തിലേക്ക് പോകാനാണ് അമ്മ പറഞ്ഞത്. അമ്മയുടെ അനുഭവങ്ങൾ താൻ നാനും റൗഡി താൻ എന്ന സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ സിനിമയുടെ ചിത്രീകരണ സമയം തനിക്ക് ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. ആ സമയം താൻ നയൻതാരയെ മാഡം എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാൽ എത്ര ടേക്ക് പോകാനും മടിയില്ലെന്ന് പറഞ്ഞ് നയൻ‌താര തനിക്ക് ധൈര്യം നൽകിയതായും വിഘ്‌നേശ് ഓർമ്മിക്കുന്നു.

സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോൾ സെറ്റ് മിസ് ചെയ്യുന്നു എന്ന് നയൻ‌താര പറഞ്ഞു. ‘എനിക്കും നിങ്ങളെ മിസ് ചെയ്യുന്നുണ്ട്’ എന്നായിരുന്നു തന്റെ മറുപടി എന്ന് വിഘ്‌നേശ് പറഞ്ഞു. ഒരു ദിവസം നയൻ തന്നെയാണ് പ്രണയം വെളിപ്പെടുത്തിയത്. അന്ന് തന്നെ കളിയാക്കുകയാണോ എന്നാണ് തോന്നിയത്. പിന്നീട് ഒരു ദിവസം കുറേനേരം ഫോണിൽ സംസാരിച്ചു. അതിന് ശേഷമാണ് പ്രണയത്തിലായത്. എന്നാൽ സെറ്റിലുണ്ടായിരുന്ന ആർക്കും തങ്ങൾ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്നും വിഘ്‌നേശ് പറഞ്ഞു.

പ്രണയം പുറത്തറിഞ്ഞ ശേഷം ശേഷം, അതിനെപ്പറ്റി 'ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി' എന്ന പേരിൽ ഒരു പ്രശസ്തമായ മീം ഇറങ്ങി. തങ്ങളുടെ ചിത്രങ്ങൾ വെച്ച് പ്രചരിപ്പിച്ചു. തനിക്ക് നയനെ പ്രണയിച്ചുകൂടെ എന്ന് വിഘ്‌നേശ് ചോദിച്ചു. നയൻ‌താര വന്നതിന് ശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്നും ഒരുപാട് നല്ല കാര്യങ്ങൾ നടന്നുവെന്നും വിഘ്‌നേശ് വ്യക്തമാക്കി.

Content Highlights: Vignesh Shivan talks about the relationship with Nayanthara

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us