ഇനി 'പുഷ്പ'യുടെ റൂൾ, കേരളത്തിൽ 'ലിയോ'യുടെ റെക്കോർഡ് മറികടക്കുമോ?; വമ്പൻ വരവേൽപ്പൊരുക്കാൻ 'മല്ലു' അർജുൻ ഫാൻസ്‌

പല തിയേറ്ററുകളിലും 24 മണിക്കൂർ നീണ്ട് നിൽക്കുന്ന മാരത്തോൺ ഷോയാണ് വിതരണക്കാർ പ്ലാൻ ചെയ്യുന്നത്.

dot image

സുകുമാർ സംവിധാനം ചെയ്തു അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രമാണ് 'പുഷ്പ 2 ദി റൂൾ'. 'പുഷ്പ'യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്കിടയിൽ ഉള്ളത്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വലിയ ബഡ്ജറ്റിൽ ഒരു പക്കാ ആക്ഷൻ എൻ്റർടൈയ്നർ ആകും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വലിയ രീതിയിലുള്ള സ്വീകരണമാണ് ചിത്രത്തിന് കേരളത്തിൽ അല്ലു അർജുൻ ആരാധകർ പദ്ധതിയിടുന്നത്.

അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന നിലയിൽ ചിത്രത്തിനെ ഏറ്റവും മികച്ച രീതിയിലാകും കേരളത്തിൽ ആരാധകർ അവതരിപ്പിക്കുക. ഇതിനോടകം തന്നെ നിരവധി ഫാൻസ് ഷോസ് ആണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. ഇതിൽ പലതും നിമിഷ നേരത്തിനുള്ളിൽ ഫുൾ ആകുകയും ചെയ്തിരുന്നു. പുലർച്ചെ നാല് മണി മുതലാണ് കേരളത്തിൽ പുഷ്പ 2 ന്റെ ആദ്യ ഷോ ആരംഭിക്കുന്നത്. തിയേറ്ററുകളിൽ അല്ലു അർജുന്റെ കട്ടൗട്ടുകളും ഫ്ലെക്സുകളും ഉയർത്തികൊണ്ടുള്ള ആരാധകരുടെ ചിത്രങ്ങൾ എക്സിൽ വൈറലാണ്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടൈയ്മെൻ്റ്സ് ആണ്.

പല തിയേറ്ററുകളിലും 24 മണിക്കൂർ നീണ്ട് നിൽക്കുന്ന മാരത്തോൺ ഷോയാണ് വിതരണക്കാർ പ്ലാൻ ചെയ്യുന്നത്. വിജയ് ചിത്രമായ 'ലിയോ' കേരളത്തിൽ നിന്ന് ആദ്യ ദിനം നേടിയ 12 കോടി കളക്ഷനെ 'പുഷ്പ 2' മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ സാന്നിധ്യവും പുഷ്പക്ക് കേരളത്തിൽ ഗുണമാകും. അതിശക്തനായ ഒരു വില്ലൻ തന്നെയാണ് ഫഹദിന്റെ കഥാപാത്രമെന്നും ആദ്യ ഭാഗത്തിൽ കണ്ടതുപോലെ പുഷ്പയെ വിറപ്പിക്കാൻ ഷെഖാവത്തിനാകും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ട്രെയിലറിൽ അല്ലുവിനും മുകളിലാണ് ഫഹദിനെ പ്ലേസ് ചെയ്തിരിക്കുന്നതെന്നാണ് ചില പ്രേക്ഷകർ കമന്റ് ചെയ്യുന്നത്.

ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന'പുഷ്പ 2 ദ റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് 'പുഷ്പ 2' തിയേറ്ററുകളില്‍ എത്തുന്നത്.

Content Highlights: Allu Arjun film Pushpa 2 all set for a record release in Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us