റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ശിവകാർത്തികേയൻ ചിത്രം അമരൻ. ആഗോള ബോക്സ് ഓഫീസിൽ 300 കോടി പിന്നിട്ട അമരന്‍
ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറി. ഇപ്പോഴും തമിഴ്നാട്ടിൽ ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച സിനിമകളിൽ ഒന്നാമത് അമരനാണ്. 44.35K ടിക്കറ്റുകളാണ് അമരൻ വിറ്റഴിച്ചത്.
കാർത്തിക് ആര്യൻ നായകനാകുന്ന ഹൊറർ കോമഡി ചിത്രമായ 'ഭൂൽ ഭുലയ്യ 3' ആണ് ടിക്കറ്റ് വിറ്റതിൽ രണ്ടാം സ്ഥാനത്ത്. റിലീസായി പതിനെട്ടാം ദിവസമായ ഇന്നലെ 35.31K ടിക്കറ്റുകളാണ് 'ഭൂൽ ഭുലയ്യ 3' വിറ്റത്. സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമ ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 250 കോടിയോളമാണ്. സൂര്യ ചിത്രമായ 'കങ്കുവ'യ്ക്ക് ബോക്സ് ഓഫീസിൽ വലിയ ചലനം നേടാൻ സാധിക്കുന്നില്ല. റിലീസ് ചെയ്ത് അഞ്ചാം ദിവസം 29.54K ആണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്. മോശം പ്രതികരണങ്ങൾ സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്.
Book My Show — Last 24 hours status.
— LetsCinema (@letscinema) November 19, 2024
1. Amaran (D19) - 44.35K
2. BhoolBhulaiyaa3 (D18) - 35.31K
3. Kanguva (D5) - 29.54K
4. Singham Again (D18) - 21.24K
5. Lucky Baskhar (D19) - 17.44K
6. Bhairathi Ranagal (D4) - 25.76K
അജയ് ദേവ്ഗൺ ചിത്രം സിങ്കം എഗെയ്ൻ, ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ, ശിവരാജ്‌കുമാർ നായകനായ ഭൈരതി രണഗൽ എന്നിവയാണ് ലിസ്റ്റിലെ ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റു മൂന്ന് സിനിമകൾ. 21.24K , 17.44K , 25.76K എന്നിങ്ങനെയാണ് ഈ ചിത്രങ്ങൾ വിറ്റഴിച്ച ടിക്കറ്റുകളുടെ കണക്കുകൾ. 111 കോടിയാണ് ഇതുവരെയുള്ള ലക്കി ഭാസ്കറിന്റെ ആഗോള കളക്ഷൻ. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് തെലുങ്കിന് പുറമെ മലയാളത്തിലും തമിഴിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തമിഴ് നാട്ടിൽ ദുൽഖറിന്റെ ഏറ്റവും ഉയർന്ന കളക്ഷൻ ചിത്രമായും ലക്കി ഭാസ്കര്‍ മാറിയിട്ടുണ്ട്.
Content Highlights: Amaran sold most number of tickets than Kanguva through Book My show