തിയേറ്ററിൽ ആരും മൈൻഡ് ചെയ്തില്ല, ഇപ്പോൾ പൈറേറ്റഡ് കോപ്പിയിൽ മികച്ച അഭിപ്രായം; കൗതുകമായി കവിന്റെ 'ബ്ലഡി ബെഗ്ഗർ'

ഡാഡ, സ്റ്റാർ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടുമൊരു നല്ല ചിത്രത്തിൽ കവിൻ ഭാഗമായിരിക്കുന്നു എന്നാണ് പ്രേക്ഷക അഭിപ്രായങ്ങള്‍

dot image

സംവിധായകൻ നെൽസൺ ദിലീപ്കുമാർ നിർമിച്ച് കവിൻ നായകനായെത്തിയ ചിത്രമാണ് 'ബ്ലഡി ബെഗ്ഗർ'. ദീപാവലി റിലീസായി എത്തിയ സിനിമക്ക് തിയേറ്ററിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. മികച്ച പ്രതികരണം ലഭിച്ചെങ്കിലും കളക്ഷനിൽ അത് പ്രതിഫലിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും പ്രചരിച്ചിരുന്നു. ഇതിന് ശേഷം മികച്ച പ്രതികരണമാണ് സിനിമക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

കവിന്റെ പ്രകടനവും സിനിമയുടെ അവസാനത്തെ 30 മിനിറ്റും വളരെ മികച്ച് നില്‍ക്കുന്നു എന്നാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഇമോഷണൽ സീനുകളിൽ വളരെ തന്മയത്വത്തോടെയാണ് കവിൻ അഭിനയിച്ചിരിക്കുന്നതെന്നും പ്രതികരണങ്ങളുണ്ട്.

ചിത്രത്തിന്റെ മ്യൂസിക്കും ഹ്യൂമറും ടിപ്പിക്കൽ നെൽസൺ സ്റ്റൈലിൽ മികച്ചതായിട്ടുണ്ടെന്നാണ് പലരും പോസ്റ്റ് ചെയ്യുന്നത്. എന്തുകൊണ്ട് ഈ ചിത്രം വിജയിക്കാതെ പോയി എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. 'ഡാഡ', 'സ്റ്റാർ' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടുമൊരു നല്ല സിനിമയിൽ കവിൻ ഭാഗമായിരിക്കുകയാണ് എന്നും നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നു.

ദീപാവലി റിലീസായെത്തിയ ബ്ലഡി ബെഗ്ഗറിന്‍റെ പരാജയത്തെത്തുടർന്ന് സിനിമയുടെ തമിഴ്‌നാട് വിതരണക്കാർക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിന് നെല്‍സണ്‍ മുന്നോട്ടുവന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. നെൽസൺ രണ്ടുകോടി രൂപ നഷ്ടപരിഹാരമായി നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നഷ്ടപരിഹാരം നൽകിയെങ്കിലും പ്രീ റിലീസ് ബിസിനസുകളിലൂടെ നെൽസൺ ദിലീപ്കുമാറിന് ചിത്രം സാമ്പത്തികലാഭം ഉണ്ടാക്കിയതായും സൂചനകളുണ്ട്.

നവാഗതനായ എം ശിവബാലനാണ് ബ്ലഡി ബെഗ്ഗർ സംവിധാനം ചെയ്തത്. ഒക്ടോബർ 31 ന് റിലീസ് ചെയ്ത സിനിമയിൽ ഒരു ഭിക്ഷക്കാരനായിട്ടാണ് കവിൻ എത്തുന്നത്. അക്ഷയ ഹരിഹരനും അനാർക്കലിയുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. മലയാളി താരം സുനിൽ സുഖദചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം നവംബർ 29 ന് ആമസോൺ പ്രൈമിലൂടെ ഒടിടിയില്‍ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് റിപ്പോർട്ട്.

റെഡിൻ കിംഗ്സ്ലി, മാരുതി പ്രകാശ് രാജ്, ടി എം കാർത്തിക്, വേണു കുമാർ, അർഷാദ്, മിസ് സലീമ, പ്രിയദർശിനി രാജ്കുമാർ, ദിവ്യാ വിക്രം, തനുജ മധുരപന്തുല, മെറിൻ ഫിലിപ്പ്, രോഹിത് രവി ഡെനീസ്, ബിലാൽ, യു.ശ്രീ സർവവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് സാരംഗ് ആണ് ചിത്രത്തിന്റെ ക്യാമറ. ജെൻ മാർട്ടിൻ ആണ് സംഗീത സംവിധാനം.

Content Highlights: Kavin starring Bloody Beggar gets positive responses after pirated copy leak

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us