കണ്ണട വെക്കാതെ കാണാം ഈ 3D കാഴ്ച, കുട്ടികളെ ഞെട്ടിക്കാന്‍ മോഹന്‍ലാലിന്റെ മാജിക് ; ബറോസ് ട്രെയ്‌ലര്‍ എത്തി

യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയ്‌ലര്‍ ത്രീഡി അനുഭവമാണ് സമ്മാനിക്കുന്നത്

dot image

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യമായാണ് മലയാളത്തില്‍ ഇത്തരത്തിലുള്ള ത്രീഡി ട്രെയ്‌ലര്‍ വരുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയ്‌ലര്‍ ത്രീഡി അനുഭവമാണ് സമ്മാനിക്കുന്നത്. മോഹന്‍ലാല്‍ പുതിയ മാജിക്കിന് തുടക്കം കുറിച്ചിരിക്കുന്നു എന്നാണ് വീഡിയോക്ക് വരുന്ന കമന്റുകള്‍. ഡിസംബര്‍ 25ന് ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

നേരത്തെ സൂര്യാ ചിത്രം 'കങ്കുവ'യുടെ ഇടവേളയില്‍ 'ബറോസി'ന്റെ ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വലിയ വരവേല്‍പ്പായിരുന്നു അന്നേ ഈ ട്രെയ്‌ലറിന് ലഭിച്ചത്. ട്രെയ്‌ലര്‍

ആരംഭിച്ചപ്പോഴും 'സംവിധായകന്‍ മോഹന്‍ലാല്‍' എന്ന് എഴുതി കാണിച്ചപ്പോഴും ഹര്‍ഷാരവങ്ങളോടെയാണ് കാണികള്‍ സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കുട്ടികള്‍ക്കുള്ള ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.

സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: Mohanlal's Barroz movie 3D trailer out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us