സംവിധായകനാവാൻ ഒരുങ്ങി ആര്യൻ ഖാൻ, ഷാരൂഖ് ഖാൻ നായകനാവുമോയെന്ന് ആരാധകർ

സീരീസിന്റെ പേരോ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

dot image

ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമ്മിക്കുന്ന സീരിസാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുക. നേരത്തെ തന്നെ ആര്യൻ ഖാൻ സംവിധാന രംഗത്തെത്തുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഇപ്പോൾ ഷാരൂഖ് ഖാൻ തന്നെയാണ് മകൻ സംവിധായകനാകാൻ ഒരുങ്ങുന്നു എന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. ലോസ് ആഞ്ചലസിൽ നടക്കുന്ന പരിപാടിയിൽ ഔദ്യോ​ഗികപ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

'ഇതിന് മുമ്പൊരിക്കലും കാണാത്ത കാഴ്ചയ്ക്ക് ബോളിവുഡ് സാക്ഷിയാകുന്നു, നെറ്റ്ഫ്ലിക്സിലൂടെ' എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. സീരീസിന്റെ പേരോ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. മകന്റെ ആദ്യ സംവിധാനത്തിൽ ഷാരൂഖ് ഖാൻ എത്തുമോ എന്നുള്ള ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അപ്രതീക്ഷിത അതിഥികളും സിനിമയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആര്യൻ ഖാൻ സിനിമാ രംഗത്ത് സജീവമാകുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

Content Highlights: Shah Rukh Khan's son make his debut as a director in Bollywood

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us