വിവാദങ്ങളിൽ പ്രതികരിക്കാൻ നേരമില്ല, അയാൾ സിനിമകളുടെ തിരക്കിലാണ്; ബാക്ക് ടു ബാക്ക് പ്രൊജക്ടുകളുമായി ധനുഷ്

ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമായ 'കുബേര'യാണ് ധനുഷ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

dot image

മികച്ച സിനിമകളിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ സ്ഥിരം ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് ധനുഷ്. സംവിധായകനായും നടനായും മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ധനുഷിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത് വമ്പൻ സിനിമകളാണ്. രായൻ എന്ന സിനിമക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'നിലാവുക്ക് എൻ മേൽ എന്നടി കോപം'. യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം ഫെബ്രുവരി 14 ന് റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.

പവിഷ്, അനിഖ സുരേന്ദ്രൻ , പ്രിയ പ്രകാശ് വാര്യർ , മാത്യു തോമസ് , വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ജിവി പ്രകാശ് കുമാർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോയും എഡിറ്റിംഗ് പ്രസന്ന ജി കെയും നിർവ്വഹിക്കുന്നു.

ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമായ കുബേരയാണ് ധനുഷ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഫെബ്രുവരി 21 ന് ചിത്രം പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

'നിലാവുക്ക് എൻ മേൽ എന്നടി കോപം' എന്ന സിനിമക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇഡ്‌ലി കടൈ'. 2025 ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്ലി കടൈ. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജിവി പ്രകാശ് കുമാറാണ് സംഗീതം.

Content Highlights: Dhanush is all set to comeback with back to back films

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us