വില്ലൻ കഥാപാത്രങ്ങളിൽ വിറപ്പിച്ചു, പിന്നെ കരയിപ്പിച്ചു; നടൻ മേഘനാഥന് വിട

കരിയറിലെ വലിയൊരു വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമായിരുന്നു 'ആക്ഷൻ ഹീറോ ബിജു'വിലെ രാജേന്ദ്രൻ.

dot image

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടൻ ബാലൻ കെ നായരുടെ മകനായ മേഘനാഥൻ 1983 ൽ 'അസ്ത്രം' എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. അച്ഛനെ പോലെ തന്നെ വില്ലൻ വേഷങ്ങളിൽ ആയിരുന്നു മേഘനാഥനും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അസ്ത്രത്തിലൂടെ സിനിമയിലേക്ക് എത്തിയതിന് ശേഷം ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ മേഘനാഥനായി.

ഈ പുഴയും കടന്ന്
ചന്ദ്രനുദിക്കുന്ന ദിക്കിൽ

'ഈ പുഴയും കടന്നി'ലെ കുടിയനായ, ഒരു ദാക്ഷിണ്യവുമില്ലാതെ തന്റെ സഹോദരിമാരെ ഉപദ്രവിക്കുന്ന രഘുവും, 'ഒരു മറവത്തൂർ കനവി'ലെ ഡ്രൈവർ തങ്കപ്പനും 'ചന്ദ്രനുദിക്കുന്ന ദിക്കി'ലെ തിമ്മയ്യയുമെല്ലാം ആദ്യ കാലങ്ങളിൽ മേഘനാഥനെ തേടിയെത്തിയ മികച്ച കഥാപാത്രങ്ങളായി മാറി. നായകന്മാർക്കൊപ്പം ഒപ്പത്തിനൊപ്പം നിന്ന് കാഴ്ചക്കാരിൽ ഒരു ഭയമുണ്ടാക്കാൻ ഓരോ മേഘനാഥൻ കഥാപാത്രങ്ങൾക്കും സാധിച്ചിരുന്നു.

ആക്ഷൻ ഹീറോ ബിജു

വില്ലൻ കഥാപാത്രങ്ങൾക്കൊപ്പം ക്യാരക്റ്റർ റോളുകളിലേക്കും മേഘനാഥൻ ചുവടുമാറിയിരുന്നു. കരിയറിലെ വലിയൊരു വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമായിരുന്നു നിവിൻ പോളി ചിത്രമായ 'ആക്ഷൻ ഹീറോ ബിജു'വിലെ രാജേന്ദ്രൻ. സ്വന്തം ഭാര്യ കളവ് ചെയ്തത് കണ്ടുപിടിച്ച് അവരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ ഹൃദയം തകർന്ന് മക്കളെ കെട്ടിപിടിച്ചു കരയുന്ന മേഘനാഥൻ കഥാപാത്രത്തെ ആരും മറക്കാനിടയില്ല. വളരെ ചെറിയ നേരത്തേക്ക് ആണെങ്കിൽ കൂടി രാജേന്ദ്രൻ പ്രേക്ഷക മനസിൽ മായാതെ നിന്നു. അവിടുന്നങ്ങോട്ട് പുതിയൊരു പാതയിലേക്ക് മേഘനാഥൻ തിരിഞ്ഞു. 'സൺ‌ഡേ ഹോളിഡേ'യിലെ എസ്ഐ ഷഫീക്ക്, 'ആദി'യിലെ മണി അണ്ണൻ, 'കൂമനി'ലെ എസ്ഐ സുകുമാരൻ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങൾ മേഘനാഥനെ തേടിയെത്തി. 'സമാധാന പുസ്തകം' എന്ന ചിത്രത്തിലാണ് മേഘനാഥൻ അവസാനമായി അഭിനയിച്ചത്.

Content Highlights: Actor Meghanadan passed away

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us