വെറുതെ പറഞ്ഞതല്ല, ആലോചിച്ചെടുത്ത തീരുമാനമാണ്; എനിക്ക് വിവാഹം വേണ്ട: ഐശ്വര്യ ലക്ഷ്മി

'എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും എന്നോട് ചോദിച്ചാൽ വിവാഹം എന്റെ സ്വ‌പ്നമായിരുന്നു.'

dot image

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ തുടങ്ങിയ ചിത്രങ്ങൾ ഹിറ്റായതോടെ ഐശ്വര്യ തമിഴകത്തേക്കും തെലുങ്കിലേക്കും കടന്നിരുന്നു. നടിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഹലോ മമ്മി'. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

വിവാഹം കഴിക്കാൻ തനിക്ക് താൽപര്യമില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറഞ്ഞു. ഒരു പ്രായത്തിൽ വിവാഹത്തിനോട് താല്പര്യം ഉണ്ടായിരുന്നെന്നും എന്നാൽ വിവാഹത്തിന് ശേഷം സന്തോഷമുള്ളവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും വീട്ടുകാരുടെ സമ്മർദ്ദം കാരണം ഒരു ഘട്ടത്തിൽ വിവാഹത്തെക്കുറിച്ച് താൻ ആലോചിച്ചിരുന്നെന്നും നടി കൂട്ടിച്ചേർത്തു.

Aishwarya Lekshmi

‘എനിക്ക് വിവാഹം ചെയ്യേണ്ടെന്ന് ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ ആ ഇൻസിസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ല. വെറുതെ പറഞ്ഞതല്ല. ഞാൻ ആലോചിച്ച് എടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും എന്നോട് ചോദിച്ചാൽ വിവാഹം എന്റെ സ്വ‌പ്നമായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ താലി കെട്ടണം, തുളസി മാല വേണം എന്നൊക്കെയുള്ള പ്ലാനുണ്ടായിരുന്നു. അമ്മ ഗുരുവായൂരപ്പന്റെ ഭക്തയാണ്. എപ്പോഴും ഞങ്ങൾ ഗുരുവായൂരിൽ പോകുമായിരുന്നു. എപ്പോഴും അവിടെ പോകുന്നത് കൊണ്ട് കുട്ടിക്കാലത്ത് എനിക്ക് മടുപ്പ് തോന്നി.

അവിടെ കണ്ട കല്യാണങ്ങളിൽ നിന്നാണ് എനിക്കീ സ്വപ്‌നങ്ങൾ വന്നത്. പിന്നീട് വളർന്നപ്പോൾ ചുറ്റുമുള്ള വിവാഹ ബന്ധങ്ങൾ കണ്ടു. ആളുകൾ സന്തോഷത്തിൽ അല്ല. 34 വയസായി. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളാണ് കണ്ടത്. പേഴ്സണൽ സ്പേസിൽ അവർ വളരുന്നില്ല. എനിക്ക് ബോധവും ബുദ്ധിയും വന്നപ്പോൾ ഇതല്ല എനിക്ക് വേണ്ടതെന്ന് മനസിലാക്കി. മുപ്പത് വയസിന് ശേഷം രണ്ട് വർഷത്തോളം വിവാഹം വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്‌ത്‌ കുട്ടികൾ വേണമെന്ന് കരുതി. പക്ഷെ അതായിരുന്നില്ല എനിക്ക് വേണ്ടത്. ഇങ്ങനെ ചിന്തിക്കാൻ കാരണം അതായിരുന്നു. ഇടയ്ക്ക് മാട്രിമോണിയിൽ അക്കൗണ്ട് എടുത്തോ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. മാട്രിമോണിയലിൽ ഞാനുണ്ടായിരുന്നു. ദൈവത്തിന് നന്ദി, ആളുകൾ ഫേക്ക് പ്രൊഫൈലാണെന്ന് കരുതി'യെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അതേസമയം, ഐശ്വര്യ ലക്ഷ്മി, ഷറഫുദ്ദീൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ഹലോ മമ്മി. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ മൂഡിലാണ് ഒരുങ്ങുന്നത്. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത് ചിത്രം നിർമിക്കുന്നത്.

Content Highlights: Aishwarya Lekshmi about her personal life

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us