വിജയ് സൈഡ് പ്ലീസ്…; ആ നേട്ടവും കൊണ്ട് പോയി ശിവകാർത്തികേയന്റെ അമരൻ

രാജ്കുമാർ പെരിയസാമി സംവിധാനത്തിൽ കഴിഞ്ഞ മാസം 31-നാണ് 'അമരൻ' റിലീസ് ചെയ്തത്.

dot image

റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ശിവകാർത്തികേയൻ ചിത്രം അമരൻ. ആഗോള ബോക്സ് ഓഫീസിൽ 300 കോടി പിന്നിട്ട അമരന്‍ റിലീസ് ചെയ്ത് ആഴ്ചകൾക്കിപ്പുറവും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ വർഷത്തെ കോളിവുഡ് ചിത്രങ്ങളുടെ ടിക്കറ്റ് വില്‍പനയില്‍ ബുക്ക് മൈ ഷോയില്‍ അമരൻ ഒന്നാമതായിരിക്കുകയാണ്.

വിജയ് നായകനായെത്തിയ ഗോട്ടിനെ മറികടന്നുകൊണ്ടാണ് അമരൻ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 17.7 ലക്ഷം ടിക്കറ്റുകളാണ് വിജയ്‍യുടെ ദ ഗോട്ടിന്റേതായി വിറ്റഴിഞ്ഞത്. അതേസമയം അമരൻ 178.3465 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ജനപ്രീതി കണക്കിലെടുത്ത് ചിത്രം ഒടിടിയിൽ എത്താൻ വൈകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ കോളിവുഡിൽ നിന്ന് ഉയരുന്ന ഉത്തരം ശിവകാര്‍ത്തികേയൻ എന്നാണ്. വിജയ് നായകനായ ഗോട്ടില്‍ ശിവകാര്‍ത്തികേയനും അതിഥി വേഷത്തിലുണ്ടായിരുന്നു. ചിത്രത്തില്‍ വിജയ് ശിവകാര്‍ത്തികേയന് നിര്‍ണായക രംഗത്ത് തോക്ക് കൈമാറുന്നുണ്ട്. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. തോക്ക് കൈമാറുന്നത് തന്റെ ഒന്നാംനിര താര പദവി ശിവകാര്‍ത്തികേയനെ ഏല്‍പ്പിക്കുന്നതായിട്ടായിരുന്നു വ്യഖ്യാനിക്കപ്പെട്ടുന്നത്.

രാജ്കുമാർ പെരിയസാമി സംവിധാനത്തിൽ കഴിഞ്ഞ മാസം 31-നാണ് 'അമരൻ' റിലീസ് ചെയ്തത്. കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ് കമലാണ് ചിത്രം നിർമിച്ചത്.

Content Highlights: Amaran is the highest ticket sale film in Tamil cinema this year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us