'എരിവും പുളിയുമുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്, എല്ലാം ഊഹാപോഹങ്ങൾ'; ഐശ്വര്യ-അഭിഷേക് വിഷയത്തിൽ ബിഗ്ബി

ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ബച്ചൻ

dot image

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റേയും വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ബി ടൗണിൽ ഏറെനാളായുള്ള സംസാരവിഷയമാണ്. ദമ്പതികൾ ഇതിനോട് ഇതുവരെ പ്രതികരിച്ചില്ലെങ്കിലും അമിതാഭ്

ബച്ചന്‍ ഇപ്പോൾ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കുമെന്നും ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ബച്ചൻ പറഞ്ഞു. ചോദ്യചിഹ്നത്തോടുകൂടി എരിവും പുളിയുമുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പേഴ്സണല്‍ ബ്ലോഗിലൂടെയാണ് ബച്ചന്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

'താന്‍ ഒരു കാലത്തും കുടുംബത്തെ കുറിച്ച് ഏറെ സംസാരിച്ചിട്ടില്ല. കാരണം, അത് എന്റെ സ്വകാര്യതയാണ്. അതുകൊണ്ട് തന്നെ അതിന്റെ രഹസ്യാത്മകത എനിക്ക് നിര്‍ബന്ധവുമാണ്. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും. അസത്യമാണ് പ്രചരിക്കുന്നത്. ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല.

ചോദ്യചിഹ്നമിട്ടു കൊണ്ടുള്ള വിവരങ്ങളാണ് പലരും പുറത്തുവിടുന്നത്. എന്ത് വേണമെങ്കിലും പ്രചരിപ്പിക്കാം. പക്ഷെ, ഇത് ചോദ്യചിഹ്നത്തോടൊപ്പമാവുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ എരിവും പുളിയുമുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അത് എങ്ങനെയാണ് ഇതില്‍ ബന്ധപ്പെട്ടിരിക്കുന്നവരെ ബാധിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു' അമിതാഭ് ബച്ചൻ പറഞ്ഞു.

ഏറെനാളായി ഐശ്വര്യറായിയുടെയും അഭിഷേക് ബച്ചന്റേയും വിവാഹമോചനം സംബന്ധിച്ചുള്ള വാർത്തകൾ വന്നിരുന്നെങ്കിലും അംബാനി കുടുംബത്തിലെ വിവാഹത്തില്‍ ദമ്പതികള്‍ വെവ്വേറെയായി വന്നതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. കഴിഞ്ഞദിവസം മകള്‍ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഐശ്വര്യ പങ്കുവെച്ച ചിത്രങ്ങളിൽ ദമ്പതികളെ ഒരുമിച്ച് കാണാതിരുന്നതോടെ ഈ ചോദ്യം ഒരിക്കല്‍ക്കൂടി ഉയര്‍ന്നിരുന്നു.

Content Highlights: Amitabh Bachchan responses to Abhishek Bachchan Aishwarya Rai divorce rumours

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us