അടി കിട്ടലും കൊടുക്കലുമുണ്ട്, ശരിക്കും ബോക്സിങ് കാണാം!; ഖാലിദ് റഹ്മാൻ ചിത്രത്തെക്കുറിച്ച് ലുക്മാന്‍

ചിത്രത്തിനായി അഞ്ചു മാസത്തോളം ബോക്സിങ് പരിശീലിച്ചിരുന്നു

dot image

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ബോക്സിങ് പശ്ചാത്തലമാക്കി എത്തുന്ന സിനിമയില്‍ നസ്‌ലെന്‍, ലുക്മാന്‍, അനഘ രവി, ഗണപതി എന്നിവരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി അഞ്ചു മാസത്തോളം ബോക്സിങ് പരിശീലിച്ചിരുന്നുവെന്നും സിനിമയുടെ ചിത്രീകരണം അവസാനിച്ചെന്നും പറയുകയാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്ന ലുക്മാൻ. സില്ലിമോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'ആലപ്പുഴ ജിംഖാനയിൽ ഞാനുണ്ട്. ബോക്സിങ് ചിത്രമാണ്. ഇടി പൊട്ടും. കഥ എന്തായാലും ഞാൻ പറയില്ല. എനിക്ക് അങ്ങോട്ട് തിരിച്ചു പോകാൻ പറ്റില്ല, അതുകൊണ്ടാണ്. ഖാലിദ് റഹ്‌മാൻ ചിത്രം എന്നത് തന്നെയാണ് ആ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. റഹ്മാന്റെ പടം തുടങ്ങുമ്പോ അതിന്റെ ഭാഗമാക്കുക എന്നതാണ്. ഞാൻ ഇല്ലേ എന്ന മൂഡാണ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞു. നസ്ലെൻ, ഗണപതി, സന്ദീപ്, അനഘ രവി അങ്ങനെ ഒരുപാട് പേരുണ്ട്. ചിത്രത്തിലെ ഡബ്ബിങ് കഴിഞ്ഞു. എഡിറ്റിലേക്ക് ഇരിക്കുകയാണ്. അടുത്ത വർഷം ഉണ്ടാകും. ചിത്രത്തിനായി അഞ്ചു മാസത്തോളം ബോക്സിങ് പരിശീലിച്ചിരുന്നു. അടി കിട്ടലും കൊടുക്കലും ഒക്കെ ഉണ്ട് ചിത്രത്തിൽ. സിനിമയിൽ ബോക്സിങ് കാണാം, ശെരിക്കും'. ലുക്മാൻ പറഞ്ഞു.

ആലപ്പുഴ ജിംഖാനയ്ക്ക് വേണ്ടി ഖാലിദ് റഹ്മാൻ തന്നെയാണ് തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്. ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്.

Content Highlights: Luqman talks about Khalid Rehman film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us