'എക്സ്ട്രീം വയലൻസ്', മാർക്കോ ഗാനം യൂട്യൂബ് നീക്കം ചെയ്തു, ഉടൻ പരിഹരിക്കുമെന്ന് അണിയറപ്രവർത്തകർ

യൂട്യൂബ് ഗൈഡ്‌ലൈനുകള്‍ പാലിച്ച് ഈ ഗാനം റീ അപ്‌ലോഡ് ചെയ്യുമെന്നും അണിയറപ്രവർത്തകർ

dot image

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഗാനം ഇന്ന് വൈകുന്നേരം റിലീസ് ചെയ്തിരുന്നു. എന്നാൽ ഗാനം യൂട്യൂബിൽ ആർക്കും ലഭ്യമാകുന്നില്ലായിരുന്നു. അതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

എക്സ്ട്രീം വയലൻസിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ യൂട്യൂബ് താത്കാലികമായി ഗാനം പിൻവലിച്ചതായാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ ഉദേശമായിരുന്നില്ല എന്നും യൂട്യൂബ് ഗൈഡ്‌ലൈനുകള്‍ പാലിച്ച് ഈ ഗാനം റീ അപ്‌ലോഡ് ചെയ്യുമെന്നും അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

രവി ബസ്രൂർ സംഗീതം പകർന്ന്, ഡബ്‌സീ പാടിയ ബ്ലഡ് എന്ന ഗാനമായിരുന്നു അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വിനായക് ശശികുമാറാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ഡിസംബർ 20നാണ് മാർക്കോ റിലാസ് ചെയ്യുന്നത്.

മാർക്കോ ടീം പങ്കുവെച്ച കുറിപ്പ്

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിചിരിക്കുന്ന സിനിമയുടേതായി പുറത്തിറങ്ങിയ ടീസറുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ് ചിത്രത്തിനായി സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Marco song temporarily taken down by youtube due to extreme violence

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us