കങ്കുവയുടെ പരാജയത്തിന് പിന്നാലെ വീണ്ടും നിരാശ; 350 കോടി മുടക്കാനില്ല, സൂര്യയുടെ കർണൻ ഉപേക്ഷിച്ചു?

രണ്ട് ഭാഗങ്ങളായി പ്ലാൻ ചെയ്ത സിനിമയുടെ ബജറ്റ് ഏകദേശം 350 കോടിയായിരുന്നു

dot image

സൂര്യ നായകനായ ചിത്രം കങ്കുവ തിയേറ്ററുകളിൽ വലിയ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചത്. വലിയ ബജറ്റിൽ ഇറങ്ങിയ സിനിമ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കില്ല എന്നാണ് റിപ്പോർട്ടുകള്‍. പിന്നാലെ സൂര്യ ആരാധകർക്ക് വലിയ നിരാശ ഉളവാക്കുന്ന മറ്റൊരു റിപ്പോർട്ടാണ് വന്നിരിക്കുന്നത്. നടൻ നായകനാകുന്ന കർണൻ എന്ന ചിത്രം ഉപേക്ഷിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമിതമായ ബജറ്റ് മൂലമാണ് ചിത്രം ഉപേക്ഷിക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി പ്ലാൻ ചെയ്ത സിനിമയുടെ ബജറ്റ് ഏകദേശം 350 കോടിയായിരുന്നു. സൂര്യ ചിത്രങ്ങള്‍ക്ക് ബോക്​സ് ഓഫീസില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമോ എന്ന സംശയം നേരത്തെ തന്നെ നിർമാതാക്കളിലുണ്ടായിരുന്നു. തുടർന്ന് സിനിമയുടെ ബജറ്റ് കുറക്കുവാൻ നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്റയായിരുന്നു ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത്. രംഗ് ദേ ബസന്തിയും ഭാഗ് മില്‍ഖ ഭാഗും ഉള്‍പ്പെടെ ഒരുക്കിയ സംവിധായകനാണ് രാകേഷ് ഓംപ്രകാശ് മെഹ്റ. ഫര്‍ഹാന്‍ അഖ്തറും റിതേഷ് സിധ്വാനിയും ചേര്‍ന്നായിരുന്നു ചിത്രം നിർമിക്കാനിരുന്നത്.

ബോളിവുഡ് നടി ജാൻവി കപൂറിനെയായിരുന്നു ത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പരിഗണിച്ചിരുന്നത്. മഹാഭാരതത്തിലെ ദ്രൗപതിയുടെ വേഷത്തിലേക്കായിരുന്നു നടിയെ ആലോചിച്ചിരുന്നത്. ആനന്ദ് നീലകണ്ഠന്‍റേതാണ് ചിത്രത്തിന്റെ രചന.

Content Highlights: Reports that Suriya movie Karnan to be dropped

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us