'ഡാബ്​സിയുടെ ശബ്ദം വേണ്ട'; പകരം കെജിഎഫ് ഗായകന്‍ 'ബ്ലഡ്' പാടി, പുതിയ വീഡിയോ പുറത്തുവിട്ട് മാർക്കോ ടീം

ഡാബ്​സിയുടെ ശബ്ദം ഗാനത്തിന് ചേരുന്നതല്ല എന്ന തരത്തിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു

dot image

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. രംഗങ്ങളിൽ വയലൻസ് അധികമായതിനാൽ യൂട്യൂബ് ഗാനം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഗൈഡ്​ലൈന്‍സ് പാലിച്ച് വീണ്ടും അണിയറപ്രവര്‍ത്തകര്‍ പാട്ട് പുറത്തിറക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഗാനത്തില്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

രവി ബസ്രൂർ സംഗീതം പകർന്ന ഗാനം ആലപിച്ചിരുന്നത് ഡാബ്‌സിയായിരുന്നു. എന്നാൽ ഡാബ്​സിയുടെ ശബ്ദം ഗാനത്തിന് ചേരുന്നതല്ല എന്ന തരത്തിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗായകനെ മാറ്റുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അവരുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം സൃഷ്​ടിക്കുന്നതിനോട് തങ്ങള്‍ പ്രതിബദ്ധത പുലര്‍ത്തും. അഭിപ്രായങ്ങള്‍ മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്ദം ഉൾക്കൊള്ളിച്ച് ബ്ലഡിന്റെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

പിന്നാലെ സന്തോഷ് വെങ്കി പാടിയ ബ്ലഡിന്‍റെ പുതിയ വേര്‍ഷനും ഇവര്‍ പുറത്തുവിട്ടു. ഇപ്പോള്‍ സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലില്‍ ഡാബ്സിയുടെയും സന്തോഷ് വെങ്കിയുടെയും ശബ്ദത്തിലുള്ള ഒരേ പാട്ടിന്‍റെ രണ്ട് വീഡിയോകളുണ്ട്.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ്

മാര്‍കോ നിർമിച്ചിരിക്കുന്നത്. പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ് ചിത്രത്തിനായി സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Crew of Marco replaced the singer in blood song, Dabzee to Santhosh Venky

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us