ലോകേഷ് Gen-Z അല്ലെങ്കിലും ഒരു Gen-Z ഫിലിം മേക്കർ ആണ്: നാഗാർജുന

'ലോകേഷിന് ഒരു കഥാപാത്രം, ഇപ്പോൾ നായകനാണെങ്കിൽ അദ്ദേഹം നായകനെപോലെ തന്നെ പെരുമാറണം, വില്ലനാണെങ്കിൽ വില്ലന്റെ ഭാവങ്ങൾ വേണം എന്ന ഒരു നിർബന്ധവുമില്ല'

dot image

ലോകേഷ് കനകരാജ് സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ചിത്രമാണ് 'കൂലി'. നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, ഉപേന്ദ്ര തുടങ്ങിയ വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലോകേഷ് കനകരാജിനെക്കുറിച്ച് നാഗാർജുന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'ഞാൻ ലോകേഷ് കനകരാജ് ചിത്രം കൂലിയിൽ അഭിനയിക്കുന്നുണ്ട്. ലോകേഷ് ജെൻ - സി അല്ല. പക്ഷെ അദ്ദേഹം ഒരു ജെൻ- സി ഫിലിം മേക്കർ ആണെന്ന് എനിക്ക് തോന്നുന്നുണ്ട്. പുതിയ കാലഘട്ടത്തിന് അനുസരിച്ച് സ്വതന്ത്രമായാണ് ജോലി ചെയ്യുന്നത്. ലോകേഷിന് ഒരു കഥാപാത്രം, ഇപ്പോൾ നായകനാണെങ്കിൽ അദ്ദേഹം നായകനെപോലെ തന്നെ പെരുമാറണം, വില്ലനാണെങ്കിൽ വില്ലന്റെ ഭാവങ്ങൾ വേണം എന്ന ഒരു നിർബന്ധവുമില്ല, സാധാരണ ഒരു മനുഷ്യനായി അഭിനയിച്ചാൽ മതി' നാഗാർജുന പറഞ്ഞു. ധനുഷിനൊപ്പം കുബേരയിലും കൂലിയിൽ രജനികാന്തിനൊപ്പവും പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും രണ്ടും വ്യത്യസ്ത കഥാപത്രങ്ങൾ ആണെന്നും നാഗാർജുന പറഞ്ഞു.

ലോകേഷ് ചിത്രത്തിൽ സൈമൺ എന്ന കഥാപാത്രത്തെയാണ് നാഗാർജുന അവതരിപ്പിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ റിലീസ് അടുത്ത വർഷം മെയ് ഒന്ന് തൊഴിലാളി ദിനത്തിലാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അവധി ദിവസമായതിനാൽ തന്നെ ഓപ്പണിങ് ഡേ തന്നെ മികച്ച കളക്ഷന്‍ മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് നടത്തുന്ന സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.

സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. അനിരുദ്ധ് സംഗീതമൊരുക്കും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

Content Highlights: Nagarjuna about lokesh kanakaraj and coolie movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us