അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിക് രവിചന്ദ്രൻ ഒരുക്കുന്ന 'ഗുഡ് ബാഡ് അഗ്ലി'. സിനിമയുടെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് എന്നിവ ഉൾപ്പടെയുള്ള എല്ലാ അപ്ഡേറ്റുകളും ആ ഹൈപ്പ് കൂട്ടുന്നവയായിരുന്നു. ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലിയുടെ സംഗീതസംവിധായകന്റെ സ്ഥാനത്ത് നിന്ന് ദേവി ശ്രീ പ്രസാദിനെ ഒഴിവാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഈ മാസം പുറത്തിറങ്ങിയ സൂര്യ ചിത്രം 'കങ്കുവ'യ്ക്ക് സംഗീതം നൽകിയത് ദേവി ശ്രീ പ്രസാദായിരുന്നു. ചിത്രത്തിന് ശബ്ദത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേവി ശ്രീ പ്രസാദിനെ ഗുഡ് ബാഡ് അഗ്ലിയിൽ നിന്ന് മാറ്റുന്നത് എന്ന് അഭ്യൂഹങ്ങളുണ്ട്. അദ്ദേഹത്തിന് പകരം ജി വി പ്രകാശായിരിക്കും സിനിമയുടെ പുതിയ സംഗീത സംവിധായകൻ എന്നാണ് സൂചന.
മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
'വിടാമുയര്‍ച്ചി'യെന്ന മറ്റൊരു ചിത്രം കൂടി അജിത്ത് കുമാറിന്റേതായി പുറത്തെത്താനുണ്ട്. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.
Content Highlights: Reports that Devi Sree Prasad removed from Ajith movie Good Bad Ugly