'രണ്ട് പ്രമുഖ നടന്മാരുടെ ആരാധകർ സൂര്യയെ ടാർഗറ്റ് ചെയ്യുന്നു'; വിമർശനവുമായി 'കങ്കുവ' സഹനിർമാതാവ്

'ഒരു സിനിമ ചെറിയ അളവിൽ പ്രേക്ഷകർക്ക് വർക്കായില്ല, അല്ലെങ്കിൽ ശബ്ദത്തിന്റെ ചില പ്രശ്നങ്ങളുണ്ടായി. അതിന്റെ പേരിൽ വിമർശിക്കുന്നു'

dot image

നടൻ സൂര്യയെ ഉന്നംവെച്ച് രണ്ട് പ്രമുഖ നടന്മാരുടെ ആരാധകരും രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നതായി കങ്കുവയുടെ സഹനിർമാതാവ് ജി ധനഞ്ജയൻ. മറ്റ് താരങ്ങളുടെ ആരാധകർ സൂര്യയെ ടാർഗറ്റ് ചെയ്യുന്നതായി താൻ 2014 ൽ പറഞ്ഞിരുന്നു. അദ്ദേഹം ഇനിയും ഉയരങ്ങളിലേക്ക് എത്തരുത് എന്നതാണ് അവരുടെ ആവശ്യം. ഇപ്പോൾ രണ്ട് രാഷ്ട്രീയ പാർട്ടികളും ആ കൂട്ടത്തിൽ ചേർന്നതായി ജി ധനഞ്ജയൻ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'രണ്ട് പ്രമുഖ നടന്മാരുടെ ആരാധകർ സൂര്യ സാറിനെ ടാർഗറ്റ് ചെയ്യുന്നുണ്ട് എന്ന് ഞാൻ 2014 ൽ പറഞ്ഞിരുന്നു. അദ്ദേഹം അടുത്ത ലെവലിലേക്ക് എത്തരുത് എന്ന് കരുതിയാണ് ടാർഗറ്റ് ചെയ്യുന്നത്. ഇപ്പോൾ രണ്ട് രാഷ്ട്രീയ പാർട്ടികളും ചേർന്നു. സമീപകാലത്തുള്ള സിനിമകളിൽ സംസാരിച്ച വിഷയം അവർക്കെതിരായി തോന്നിയത് മൂലമാണ് ഇവർ അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നത്. ഞാൻ ഒരു പോസ്റ്റിട്ടാൽ അതിന് താഴെ വന്നു ഏറ്റവും അധികം ട്രോൾ ചെയ്യുന്നത് ഈ പ്രമുഖ നടന്മാരുടെ ആരാധകരാണ്. ഞാൻ ഫിലോസഫിക്കലായി എന്തെങ്കിലും പോസ്റ്റ് ചെയ്താൽ പോലും അതിന് താഴെ വന്നു മോശമായി കമന്റ് ചെയ്യും. ആ കമന്റിട്ടയാളുടെ പ്രൊഫൈൽ ചിത്രം നോക്കിയാൽ അത് ഒരു സൂപ്പർതാരത്തിന്റെ ചിത്രമാകും. എന്തിനാണ് ഇത്ര പക? ആർക്കും ആരുടേയും സ്ഥാനം പിടിച്ചെടുക്കാൻ കഴിയില്ല. അതുപോലെ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് എന്തിന് ഈ പക? കിട്ടിയ ചാൻസ് അവർ ഉപയോഗിക്കുന്നു. ഒരു സിനിമ ചെറിയ അളവിൽ പ്രേക്ഷകർക്ക് വർക്കായില്ല, അല്ലെങ്കിൽ ശബ്ദത്തിന്റെ ചില പ്രശ്നങ്ങളുണ്ടായി. അതിന്റെ പേരിൽ വിമർശിക്കുന്നു,' എന്ന് ജി ധനഞ്ജയൻ പറഞ്ഞു.

അതേസമയം മോശം പ്രതികരണങ്ങൾ കങ്കുവയുടെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അണിയറപ്രവർത്തകർ സിനിമയുടെ രംഗങ്ങൾ ട്രിം ചെയ്തിട്ടുണ്ട്. യഥാർത്ഥ ദൈർഘ്യത്തിൽ നിന്ന് 12 മിനിറ്റുകളാണ് അണിയറപ്രവർത്തകർ നീക്കം ചെയ്തിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും പുതിയ കാലഘട്ടത്തിലെ രംഗങ്ങളിൽ നിന്നാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മണിക്കൂർ 22 മിനിറ്റാണ് സിനിമയുടെ പുതിയ ദൈർഘ്യം.

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlights: G Dhananjayan says that fans of 2 prominent actorsa and 2 political parties targeting suriya

dot image
To advertise here,contact us
dot image