'ആടുജീവിതത്തേക്കാൾ എഫർട്ട് എടുത്തത് കാഴ്‌ച ചെയ്യാൻ'; അനുഭവം പങ്കുവെച്ച് രഞ്ജിത്ത് അമ്പാടി

'ഇപ്പോൾ ഒരു സീനിയർ മേക്കപ്പ് ആർട്ടിസ്റ്റ് നോക്കിയാൽ കാഴ്ചയിൽ ഒരു പണിയുമില്ല'

dot image

മാലിക്, ആർക്കറിയാം, ആടുജീവിതം എന്നിങ്ങനെ നിരവധി മികച്ച സിനിമകളുടെ ഭാഗമായ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. ആർക്കറിയാം, ആടുജീവിതം തുടങ്ങിയ സിനിമകളിലൂടെ സംസ്ഥാന പുരസ്കാരങ്ങളും ഹെലനിലൂടെ ദേശീയ പുരസ്കാരവും അദ്ദേഹത്തെ നേടിയിട്ടുണ്ട്. മമ്മൂട്ടി-ബ്ലെസി കൂട്ടുകെട്ടിന്റെ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റാകുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയുടെ അനുഭവങ്ങൾ റിപ്പോർട്ടർ ലൈവുമായി പങ്കുവെക്കുകയാണ് രഞ്ജിത്ത് അമ്പാടി.

'കാഴ്ച എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം പലരുടെയും വിചാരം മമ്മൂക്ക ആ ചിത്രത്തിൽ ഗസ്റ്റ് റോൾ ആണെന്നും ബാക്കി എല്ലാം നാടക ആർട്ടിസ്റ്റുകളാണ് എന്നും ടോക്കുണ്ടായിരുന്നു. മമ്മൂക്കയ്ക്ക് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടേയുള്ളൂ എന്നും പലരും വിചാരിച്ചിരുന്നു. നമുക്കേ അറിയൂ പടം ഏതാണെന്ന്,' എന്ന് രഞ്ജിത്ത് അമ്പാടി പറഞ്ഞു.

'അത് എന്റെ ആദ്യ സിനിമ കൂടിയാണ്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ആ പടത്തിൽ വലിയ പണിയൊന്നുമില്ല. ഇപ്പോൾ ഒരു സീനിയർ മേക്കപ്പ് ആർട്ടിസ്റ്റ് നോക്കിയാൽ കാഴ്ചയിൽ ഒരു പണിയുമില്ല. എന്നെ സംബന്ധിച്ചിടത്തോളം കങ്കുവ, ആടുജീവിതം എന്നീ സിനിമകളേക്കാൾ ബുദ്ധിമുട്ടിയത് കാഴ്‌ച ചെയ്യുന്നതിനാണ്. എന്റെ ആദ്യ ചിത്രം, അതും മമ്മൂക്കയെ പോലൊരു ആർട്ടിസ്റ്റാണ് ഒപ്പമുള്ളത്. ഇപ്പോൾ ഒരു സിനിമ ചെയ്യുന്നതിനേക്കാൾ എഫർട്ട് ആ സിനിമയ്ക്ക് എടുത്തിട്ടുണ്ട്. നമ്മൾ ഏത് സിനിമ ചെയ്താലും, അത് വർക്കായാലും ഇല്ലെങ്കിലും, നമ്മുടെ വർക്കിങ് ചീത്തപ്പേരുണ്ടാകാൻ പാടില്ല. ഒരു സിനിമയുടെ ഫസ്റ്റ് ലുക്കോ, അലെങ്കിൽ കഥാപാത്രത്തെയോ കാണുമ്പോൾ ആരാണ് മേക്കപ്പ് ചെയ്തത് എന്ന് മറ്റുള്ളവർ അന്വേഷിക്കണം. അത്തരം സിനിമകളാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്,' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Make Up Artist Ranjith Ambady shares the experience of Kaazcha movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us