മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം;ലുക്മാൻ - സണ്ണി വെയ്ൻ ചിത്രം തിയേറ്ററിൽ നിന്ന് പിൻവലിച്ചു

നവംബര്‍ 22നായിരുന്നു ചിത്രത്തിന്‍റെ റിലീസ്

dot image

ലുക്മാന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രം 'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്.

മുസ്ലിം സമുദായത്തിന്റെ ഖബറടക്ക പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് സിനിമയുടെ പ്രമേയം.

നായക കഥാപാത്രത്തിന്റെ ഖബറടക്കത്തിലൂടെ ആരംഭിക്കുന്ന ചിത്രം ഇയാളുടെ ജീവിതത്തില്‍ അതിനു മുന്‍പ് നടന്ന പല കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടാണ് മുന്നോട്ടു നീങ്ങുന്നത്.

നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ലുക്മാനും സണ്ണി വെയ്‌നും ഒപ്പം ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights : Lukman-Sunny Wayne starring Turkish Tharkkam film withdrawed from theatres. Producers say they had to do this as some alleges that the movie hurt religious sentiments

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us