തിറയാട്ടത്തിന്റെയും തെയ്യത്തിന്റെയും പശ്ചാത്തലത്തിൽ 'കോലം വരുന്നുണ്ടേ'; ദേശക്കാരനിലെ ആദ്യ ഗാനം പുറത്ത്

18 തിറയാട്ടക്കോലങ്ങൾ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്

dot image

ഗൗരി ലക്ഷ്മി പാടിയ ദേശക്കാരൻ എന്ന സിനിമയിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. തിറയാട്ടം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രമാണ് ദേശക്കാരൻ. 18 തിറയാട്ടക്കോലങ്ങൾ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. തിറയാട്ടത്തിൻ്റെയും തെയ്യത്തിൻ്റെയും പശ്ചാത്തലത്തിൽ പൂർണ്ണമായും വരുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ദേശക്കാരൻ. ചിത്രത്തിലെ "കോലം വരുന്നുണ്ടേ" എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

നിഖിൽ പ്രഭ സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഡോക്ടർ അജയകുമാർ ബാബുവാണ്. തവരക്കാട്ടിൽ പിക്ചേഴ്സിന്റെ ബാനറിൽ അനിൽ ബാബുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സഹനിർമ്മാതാവ്: ഡോ.ഹസീന ചോക്കിയിൽ. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഡോക്ടർ അജയകുമാർ ബാബുവാണ്. അജയകുമാർ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ടി.ജി രവി ,വിജയൻ കാരന്തൂർ, ചെമ്പിൽ അശോകൻ, ശ്രീജിത്ത് കൈവേലി, ഗോപിക അനിൽ, പ്രിയ ശ്രീജിത്ത്, രമാ ദേവി, മാസ്റ്റർ അസ്വൻ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് യെദു രാധാകൃഷ്ണൻ ആണ്. ബാബു രത്നം എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം: നന്ദു കർത്ത, SFX & ഫൈനൽ മിക്‌സ്: എം ആർ രാജകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡി ഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ വർക്ക്സ്, VFX & ടൈറ്റിൽ: രന്തീഷ് രാമകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സച്ചി ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സച്ചി ഉണ്ണികൃഷ്ണൻ, എഡിറ്റർ: ബാബു രത്നം, അസോസിയേറ്റ് ഡയറക്ടർ: ജിത്തു കാലിക്കറ്റ്, സന്ദീപ് കുറ്റ്യാടി, സ്റ്റിൽസ്: സാസ്ഹംസ, സബ്ടൈറ്റിലുകൾ: ഗീതാഞ്ജലി ഹരിഹരൻ, മേക്കപ്പ്: സിനൂപ് രാജ്, കലാസംവിധാനം: നാഥൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കോഴിക്കോട്, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്

Content Highlights:  First song from Desakkaran sung by Gowri Lekshmi out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us