കഥാപാത്രത്തിന്റെ റിഥം മനസിലാക്കാന്‍ വര്‍ക് ഷോപ്പ് സഹായിച്ചു, ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിനെ കുറിച്ച് ദിവ്യ പ്രഭ

ചിത്രം തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ നടി ദിവ്യ പ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

dot image

കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'. ചിത്രത്തിലെ അനു എന്ന കഥാപാത്രത്തിനെ മികച്ചതാക്കാൻ പായൽ കപാഡിയയുമായുള്ള കൊളാബറേഷൻ സഹായിച്ചിട്ടുണ്ടെന്ന് നടി ദിവ്യ പ്രഭ. അനുവിന്റെ ഒരു റിഥം എങ്ങനെ ആയിരിക്കും എന്ന് മനസിലാക്കാൻ അത് സഹായിച്ചിരുന്നു. ഒരുപാട് സംസാരിച്ച് വര്‍ക് ഷോപ്പ് ഒക്കെ ചെയ്താണ് ആ കഥാപാത്രത്തിന്റെ റിഥത്തിലേക്ക് എത്തിച്ചേർന്നതെന്ന് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ദിവ്യപ്രഭ പറഞ്ഞു.

'വളരെ യങ് ആണ് അനു. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിലും അത്ര പക്വതയോടെ ആയിരിക്കില്ല പെരുമാറുന്നത്. ഒരു ഈസിനെസ്സ് അനുവിലുണ്ട്. അതുപോലെ സ്പോൺണ്ടേനിയസുമാണ്. വർക്ക് ഒക്കെ പെട്ടെന്ന് തീർത്ത് ഷിയാസുമായി കറങ്ങാൻ പോണമെന്നുള്ള മൈൻഡ് ഉള്ള ആളാണ് അനു. അതൊക്കെ ഞങ്ങൾ നേരത്തെ ചെയ്തു നോക്കി. കാരണം അതെല്ലാം അഭിനയിപ്പിച്ച് പ്രതിഫലിപ്പിക്കാൻ പ്രയാസമുള്ളതായിരുന്നു. ഒരുപാട് വര്‍ക് ഷോപ്പ് ഒക്കെ ചെയ്തു', ദിവ്യ പ്രഭ പറഞ്ഞു.

'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ ചിത്രത്തിലെ നടി ദിവ്യ പ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ലെെംഗികച്ചുവയുള്ള പരാമര്‍ശങ്ങളും മോശം പ്രതികരണങ്ങളുമായി നിരവധി പേരെത്തി.

'ഇത്തരം പ്രതികരണങ്ങള്‍ താൻ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും സിനിമയ്ക്ക് യുവജനങ്ങളുടെ ഭാഗത്ത് നിന്നും പോസിറ്റീവ് അഭിപ്രായങ്ങളാണ് വരുന്നതെന്നും ദിവ്യ പ്രഭ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. ചിത്രത്തിന് 2023-ലെ കാനിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയിരുന്നു. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.

Content Highlights: Payal Kapadia and workshops helped to understand Anu says actor Divya Prabha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us